
എക്‌സൈസ് റെയ്ഡ്: 10 കേസുകളിലായി 11 പേര്‍ അറസ്റ്റില്‍
Posted on: 03 Mar 2015
കൊല്ലം: എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ ഉദ്യോഗസ്ഥര്‍ കൊല്ലം, ചാത്തന്നൂര്‍ റേഞ്ചിലെ വിവിധ ഭാഗങ്ങളില്‍ നടത്തിയ റെയ്ഡില്‍ 10 കേസുകളിലായി 11 പേര്‍ അറസ്റ്റിലായി. അളവില്‍ കൂടുതല്‍ വിദേശമദ്യം കടത്തിക്കൊണ്ടു വന്നതിന് ശക്തികുളങ്ങര മീനത്തുചേരിയില്‍ കാവില്‍ പുത്തന്‍വീട്ടില്‍ ജയചന്ദ്രന്‍ (44), തൃക്കടവൂര്‍ മാമ്പുഴ കുന്നത്തുവിള വടക്കതില്‍ അനീഷ് (30) എന്നിവര്‍ പിടിയിലായി. പൊതുസ്ഥലത്ത് മദ്യപിച്ചതിന് തഴുത്തല സുബിഭവനം രാജേന്ദ്രന്‍ (62), റോ!ഡുവിള അനുരാജന്‍ (31), കാഞ്ഞിരംകോട് പ്രീതി വിലാസത്തില്‍ ആന്റണി (45), മുളവന റീന ഭവനത്തില്‍ ആന്റണി (52), ചിറയരികില്‍ പുത്തന്‍വീട്ടില്‍ ജോയി (45), കല്ലുംതാഴം തുണ്ടഴികത്ത് വീട്ടില്‍ മുരളീധരന്‍ (52) എന്നിവര്‍ അറസ്റ്റിലായി. ഇവരില്‍നിന്ന് 24 ലിറ്റര്‍ വിദേശമദ്യം പിടിച്ചെടുത്തു.
മൂന്നുകിലോ കഞ്ചാവുമായി വിഷ്ണു (25), മനോജ് (25) എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍നിന്ന് ബൈക്കും പിടിച്ചെടുത്തു. റെയ്ഡില്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജെ.താജുദ്ദീന്‍കുട്ടി, ഇന്‍സ്‌പെക്ടര്‍ ജെ.പി.ആന്‍ഡ്രൂസ്, പ്രിവന്റീവ് ഓഫീസര്‍ എ.ബെനാന്‍സന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ആര്‍.ജി.വിനോദ്, ശ്രീജയന്‍, എസ്.അനില്‍കുമാര്‍, എസ്.സുനില്‍കുമാര്‍, എസ്.അനീഷ് കുമാര്‍, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ ആര്‍.സൂര്യ എന്നിവരും പങ്കെടുത്തു.





