Crime News
ഔഷധിയില്‍ അക്രമം: രണ്ടുപേര്‍ അറസ്റ്റില്‍

കുട്ടനെല്ലൂര്‍: ഹര്‍ത്താല്‍ ദിനത്തില്‍ കുട്ടനെല്ലൂരിലെ ഔഷധി ഫാക്ടറിയില്‍ അക്രമം നടത്തിയ രണ്ടു സി.പി.എം. പ്രവര്‍ത്തകരെ ഒല്ലൂര്‍ പോലീസ് അറസ്റ്റുചെയ്തു. ഇളംതുരുത്തി സ്വദേശികളായ ലിന്‍സന്‍ (32), സജീഷ് (26) എന്നിവരാണ് അറസ്റ്റിലായത്. മുപ്പതോളം പേര്‍ക്കെതിരെ കേസ്സെടുത്തിട്ടുണ്ട്....



മുല്ലശ്ശേരി പഞ്ചായത്തില്‍ രാഷ്ട്രീയ വൈരാഗ്യ കൊലപാതക പരമ്പര

പാവറട്ടി: മുല്ലശ്ശേരി പഞ്ചായത്തിന്റെ വിവിധഭാഗങ്ങളില്‍ രാഷ്ട്രീയ വൈരാഗ്യ കൊലപാതക പരമ്പര ഏറുന്നു. വര്‍ഷങ്ങള്‍ ഇടവിട്ടാണ് കൊലപാതകം. സി.പി.എം.-ബി.ജെ.പി., ആര്‍.എസ്.എസ്. രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകങ്ങളില്‍ കലാശിക്കുന്നത്. ഈ കൊലപാതക പരമ്പര അവസാനിപ്പിക്കാന്‍ പോലീസിനോ,...



കൊടുങ്ങല്ലൂരില്‍ ഹര്‍ത്താലില്‍ കല്ലേറ്: ഒരാള്‍ അറസ്റ്റില്‍

കൊടുങ്ങല്ലൂര്‍: ഇടതുമുന്നണി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ നഗരത്തിലും സമീപപ്രദേശങ്ങളിലും പൂര്‍ണ്ണം. ഹര്‍ത്താലിനിടയില്‍ വാഹനങ്ങള്‍ക്ക് നേരെ കല്ലേറുണ്ടായി. ഒരു കാറിന്റെ ചില്ലുകള്‍ തകര്‍ന്നു. കല്ലേറ് നടത്തിയ സംഭവത്തിലുള്‍പ്പെട്ട ഒരാളെ പോലീസ് അറസ്റ്റുചെയ്തു. ചന്തപ്പുര-കോട്ടപ്പുറം...



പണംമോഷ്ടിച്ച സ്ത്രീകളെ ബാങ്ക് ഉദ്യോഗസ്ഥ പിടികൂടി

കുന്നംകുളം: ബാഗിലെ പണം മോഷ്ടിച്ച സ്ത്രീകളെ ബാങ്ക് ജീവനക്കാരി ഓടിച്ചിട്ട് പിടികൂടി. പോര്‍ക്കുളം സര്‍വ്വീസ് സഹകരണ ബാങ്കിലെ കാഷ്യറായ അനുരാധ പ്രവീണ്‍കുമാര്‍ തമിഴ്‌നാട്ടുകാരികളായ മൂന്നു സ്ത്രീകളെയാണ് പിടികൂടിയത്. ജോലികഴിഞ്ഞ് വടക്കാഞ്ചേരിയിലുള്ള വീട്ടിലേക്ക് ബസ്സില്‍...



കടയുടമയുടെ പണമടങ്ങിയ ബാഗ് ബൈക്കിലെത്തിയ സംഘം കവര്‍ന്നു

കോടാലി: രാത്രി കടയടച്ച് വീട്ടിലേയ്ക്ക് നടന്നുപോകവേ ഉടമയുടെ കയ്യില്‍ നിന്ന് പണമടങ്ങിയ ബാഗ് ബൈക്കിലെത്തിയ സംഘം കവര്‍ന്നു. കോടാലിയില്‍ ഷാരഡീസ് തുണിക്കട ഉടമ നന്ദകുമാറിന്റെ കയ്യില്‍ നിന്നാണ് നാല്പതിനായിരം രൂപയും കടയുടെ താക്കോല്‍ക്കൂട്ടവും അടങ്ങിയ ബാഗ് നഷ്ടപ്പെട്ടത്....



ഹര്‍ത്താല്‍ അനുകൂലികളുടെ മര്‍ദ്ദനമേറ്റ സഹോദരന്മാര്‍ ആസ്പത്രിയില്‍

മാള: ഹര്‍ത്താല്‍ അനുകൂലികളുടെ മര്‍ദ്ദനത്തില്‍ സാരമായി പരുക്കേറ്റ സഹോദരന്മാരെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. അമ്പഴക്കാട് കോട്ടവാതില്‍ മേപ്പിള്ളിയില്‍ ഹരി, സഹോദരനായ മധു എന്നിവരെയാണ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. ഹര്‍ത്താല്‍ ദിനത്തില്‍...



ബൈക്കിലെത്തിയ സംഘം വീട്ടമ്മയുടെ അഞ്ചരപ്പവന്റെ മാല കവര്‍ന്നു

എടമുട്ടം: നടന്നുപോയിരുന്ന വീട്ടമ്മയുടെ അഞ്ചരപ്പവന്‍ തൂക്കംവരുന്ന സ്വര്‍ണ്ണമാല ബൈക്കിലെത്തിയ രണ്ടംഗ സംഘം കവര്‍ന്നു. വീട്ടമ്മയെ റോഡില്‍ തള്ളിയിട്ടാണ് മാല കവര്‍ന്നത്. ചെന്ത്രാപ്പിന്നി 17-ാംകല്ല് പടിഞ്ഞാറ് കാതായ്ക്കല്‍ ഉണ്ണികൃഷ്ണന്റെ ഭാര്യ ചന്ദ്രികയുടെ മാലയാണ്...



കാഞ്ഞിരശ്ശേരിയിലെ കൊലപാതകം; പ്രതി അറസ്റ്റില്‍

വടക്കാഞ്ചേരി : കാഞ്ഞിരശ്ശേരിയില്‍ റോഡില്‍ മരിച്ചനിലയില്‍ കണ്ട പള്ളത്ത് കോളനിയില്‍ മണികണ്ഠന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് യുവാവ് പിടിയിലായി. പള്ളത്ത് കോളനിയില്‍ രഞ്ജിത്തിനെയാണ് (24) വടക്കാഞ്ചേരി പോലീസ് അറസ്റ്റുചെയ്തത്. കൊല്ലപ്പെട്ട മണികണ്ഠന് കേസില്‍ അറസ്റ്റിലായ...



ഹര്‍ത്താല്‍ പൂര്‍ണ്ണം; വാഹനങ്ങള്‍ തടഞ്ഞു ബി.ജെ.പിയുടെ കൊടിയും ബോര്‍ഡും തകര്‍ത്തു

തൃപ്രയാര്‍: എല്‍.ഡി.എഫ്. ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തീരദേശത്ത് പൂര്‍ണ്ണം. കച്ചവട സ്ഥാപനങ്ങളും വിദ്യാലയങ്ങളും ഓഫീസുകളും അടഞ്ഞു കിടന്നു. ബസ്സുകളും ഓട്ടോറിക്ഷകളും ടാക്‌സികളും നിരത്തിലിറങ്ങിയില്ല. വാടാനപ്പള്ളിയിലും തളിക്കുളത്തും തൃപ്രയാറിലും ഹര്‍ത്താല്‍ അനുകൂലികള്‍...



പച്ചളിപ്പുറത്ത് വാളുമായി യുവാവ് പിടിയില്‍

പുതുക്കാട്: പൂരത്തെ തുടര്‍ന്ന് അക്രമം നടന്ന പച്ചളിപ്പുറത്ത് മാരകായുധവുമായി യുവാവ് പോലീസിന്റെ പിടിയിലായി. കല്ലൂര്‍ മാവിന്‍ചുവട് ചീനാത്ത് അഭിജിത്ത് (അപ്പു-21) ആണ് അറസ്റ്റിലായത്. ഞായറാഴ്ച രാത്രി 9.15നായിരുന്നു സംഭവം. ബൈക്കില്‍ എത്തിയ മൂന്നംഗസംഘം പോലീസിനെ കണ്ട് രക്ഷപ്പെടാന്‍...



റോഡരികില്‍ മൂത്രമൊഴിച്ചവര്‍ പിടിയില്‍

മൂന്നാര്‍: പാതയോരത്ത് പരസ്യമായി മൂത്രവിസര്‍ജനം നടത്തിയ മൂന്നുപേരെ പോലീസ് പിടികൂടി. കെ.ഡി.എച്ച്.പി. കമ്പനി ഗൂഡാര്‍വിള എസ്റ്റേറ്റ് സ്വദേശി ആറുമുഖം (48), മുനീശ്വരന്‍ (32), വിഷ്ണു (46) എന്നിവരെയാണ് മൂന്നാര്‍ എസ്.ഐ. സോണി മത്തായിയുടെ നേതൃത്വത്തില്‍ പിടികൂടിയത്. മൈ മൂന്നാര്‍-ക്ലൂന്‍...



സ്വര്‍ണപ്പണയം എടുക്കാനെന്ന വ്യാജേന ലക്ഷങ്ങള്‍ കവര്‍ന്ന കേസ്സില്‍ രണ്ടുപേര്‍ അറസ്റ്റില്‍

63 ചങ്ങനാശേരി: 'സ്വര്‍ണപ്പണയം എടുത്തുകൊടുക്കും'എന്ന് പരസ്യം ചെയ്തയാളില്‍ നിന്ന് പണയം എടുക്കാനെന്ന പേരില്‍ വിളിച്ചുവരുത്തി മൂന്നരലക്ഷം രൂപ തട്ടിയെടുത്ത കേസ്സിലെ പ്രതികളെ പോലീസ് അറസ്റ്റുചെയ്തു.എറണാകുളം ആമ്പല്ലൂരില്‍ വാടകയ്ക്ക് താമസിക്കുന്ന മുണ്ടക്കയം വേങ്ങപ്പാറ...



ആര്‍.എസ്.എസ്. പ്രവര്‍ത്തകന്റെ വീട് ആക്രമിച്ച സംഭവം: ഏഴ് സി.പി.എം. പ്രവര്‍ത്തകര്‍ കീഴടങ്ങി

ചേര്‍ത്തല : വയലാര്‍ പഞ്ചായത്ത് 5-ാം വാര്‍ഡില്‍ പറാശ്ശേരി വേണുഗോപാലിന്റെ വീട് ആക്രമിച്ച് തകര്‍ത്ത കേസില്‍, ലോക്കല്‍ കമ്മിറ്റിയംഗം അടക്കം ഏഴ് സി.പി.എം. പ്രവര്‍ത്തകര്‍ ചേര്‍ത്തല പോലീസില്‍ കീഴടങ്ങി. സി.പി.എം. വയലാര്‍ ലോക്കല്‍ കമ്മിറ്റിയംഗം, വയലാര്‍ കണ്ടത്തില്‍ കടവില്‍...



തെക്കേമങ്കുഴിയില്‍ വീടിനു നേരെ ഗുണ്ടാആക്രമണം

89 കറ്റാനം: ബൈക്കിലെത്തിയ പത്തംഗ ഗുണ്ടാസംഘം തെക്കേമങ്കുഴിയില്‍ വീട് അടിച്ചുതകര്‍ത്തു. തെക്കേമങ്കുഴി മഞ്ചുഷാലയം ഗംഗാധരന്റെ വീടാണ് മാരകായുധങ്ങളുമായെത്തിയ സംഘം അടിച്ചുതകര്‍ത്തത്. തിങ്കളാഴ്ച രാത്രി 7 മണിയോടെയാണ് സംഭവം. വീടിന്റെ കതക് തകര്‍ത്ത് അകത്തുകയറിയ സംഘം ടിവി,...



പ്രതിയുടെ കല്ലേറില്‍ എ.എസ്.ഐ.യുടെ തല പൊട്ടി

87 ചെങ്ങന്നൂര്‍: പിടികൂടാന്‍ ചെന്ന പോലീസ് സംഘത്തിനുനേരെ പ്രതി നടത്തിയ കല്ലേറില്‍ അഡീഷണല്‍ എസ്.ഐ.യുടെ തല പൊട്ടി. ചെങ്ങന്നൂര്‍ അഡീഷണല്‍ എസ്.ഐ. ഉപേശ(54)ന്റെ തലയാണ് പൊട്ടിയത്. ചെങ്ങന്നൂര്‍ താലൂക്ക് ആസ്പത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഉപേശന്റെ തലയ്ക്ക് നാല് കുത്തിക്കെട്ടുണ്ട്....



ഏഴുപവന്റെ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച കേസില്‍ ഹോംനഴ്‌സിനെ അറസ്റ്റ്‌ചെയ്തു

കായംകുളം: പുതിയിടം ആശാ ഹൗസില്‍ ഡോ. ശശികലയുടെ വീട്ടില്‍നിന്ന് ഏഴുപവന്റെ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച കേസില്‍ ഹോംനഴ്‌സിനെ അറസ്റ്റ് ചെയ്തു. മുരുക്കുംമൂട് കൊപ്പാറക്കുറ്റിയില്‍ സുജാദേവി(ശോഭ-45)യെയാണ് കായംകുളം പോലീസ് അറസ്റ്റ് ചെയ്തത്. ശശികലയുടെ ഭര്‍ത്തൃമാതാവിനെ...






( Page 86 of 94 )



 

 




MathrubhumiMatrimonial