ഹര്‍ത്താല്‍ അനുകൂലികളുടെ മര്‍ദ്ദനമേറ്റ സഹോദരന്മാര്‍ ആസ്പത്രിയില്‍
Posted on: 03 Mar 2015
മാള: ഹര്‍ത്താല്‍ അനുകൂലികളുടെ മര്‍ദ്ദനത്തില്‍ സാരമായി പരുക്കേറ്റ സഹോദരന്മാരെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. അമ്പഴക്കാട് കോട്ടവാതില്‍ മേപ്പിള്ളിയില്‍ ഹരി, സഹോദരനായ മധു എന്നിവരെയാണ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്.
ഹര്‍ത്താല്‍ ദിനത്തില്‍ സുഹൃത്ത് കാറുമായി ഹരിയുടെ വീട്ടിലെത്തിയതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. അമ്പഴക്കാട് കവലയില്‍ വെച്ച് കാര്‍ ഹര്‍ത്താലനുകൂലികള്‍ തടഞ്ഞുവെങ്കിലും നിര്‍ത്താതെ പോകുകയായിരുന്നുവത്രെ. പിന്‍തുടര്‍ന്ന സംഘം കാര്‍ ഹരിയുടെ വീട്ടില്‍ കിടക്കുന്നതായി കാണുകയും ഇതില്‍ പ്രതിഷേധിക്കുകയും ചെയ്തു. സംഘാംഗങ്ങള്‍ പിരിഞ്ഞുപോയെങ്കിലും ഉച്ചതിരിഞ്ഞ് വീണ്ടും മറ്റൊരുസംഘമെത്തി വീട്ടിനകത്ത് കയറി കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തി.
ഇത് ചോദ്യംചെയ്ത ഹരിയെ സംഘാംഗങ്ങള്‍ മര്‍ദ്ദിക്കുകയായിരുന്നു. ബഹളംകേട്ട് സമീപത്തെ വീട്ടില്‍ താമസിച്ചിരുന്ന സഹോദരന്‍ മധുവുമെത്തി. മധുവിനെയും സംഘാംഗങ്ങള്‍ ആക്രമിച്ച് പരുക്കേല്പിക്കുകയായിരുന്നു.