Crime News

പണംമോഷ്ടിച്ച സ്ത്രീകളെ ബാങ്ക് ഉദ്യോഗസ്ഥ പിടികൂടി

Posted on: 03 Mar 2015


കുന്നംകുളം: ബാഗിലെ പണം മോഷ്ടിച്ച സ്ത്രീകളെ ബാങ്ക് ജീവനക്കാരി ഓടിച്ചിട്ട് പിടികൂടി. പോര്‍ക്കുളം സര്‍വ്വീസ് സഹകരണ ബാങ്കിലെ കാഷ്യറായ അനുരാധ പ്രവീണ്‍കുമാര്‍ തമിഴ്‌നാട്ടുകാരികളായ മൂന്നു സ്ത്രീകളെയാണ് പിടികൂടിയത്.
ജോലികഴിഞ്ഞ് വടക്കാഞ്ചേരിയിലുള്ള വീട്ടിലേക്ക് ബസ്സില്‍ സഞ്ചരിക്കവേ മൂന്ന് തമിഴ് സ്ത്രീകള്‍ അനുരാധയോട് ചേര്‍ന്നുനിന്നു. ഓട്ടുപാറ ബസ് സ്റ്റാന്‍ഡിലെത്തിയപ്പോള്‍ ബാഗില്‍ ആരോ പിടിക്കുന്നതുപോലെ തോന്നി. ചേര്‍ന്ന് നില്‍ക്കുന്ന തമിഴ് സ്ത്രീകളെ കണ്ടതോടെ ബാഗ് തുറന്നുനോക്കി. മൂവായിരത്തോളം രൂപ ബാഗില്‍നിന്ന് നഷ്ടപ്പെട്ടതായി മനസ്സിലാക്കി. ഓട്ടുപാറ സ്റ്റാന്‍ഡില്‍ ബസ് എത്തിയ ഉടനെ സ്ത്രീകള്‍ ഇറങ്ങി ഓടി. പിറകേ അനുരാധയും. പച്ചക്കറി ക്കടയിലേക്ക് ഓടിക്കയറിയ സംഘത്തെ കൈയോടെ പിടിച്ച് പരിശോധിച്ചു. ബസ്സിലെ ജീവനക്കാരും അനുരാധയുടെ സഹായത്തിനുണ്ടായിരുന്നു. വടക്കാഞ്ചേരി പോലീസെത്തി സ്ത്രീകളെ കസ്റ്റഡിയിലെടുത്തു.

 

 




MathrubhumiMatrimonial