കാഞ്ഞിരശ്ശേരിയിലെ കൊലപാതകം; പ്രതി അറസ്റ്റില്‍
Posted on: 03 Mar 2015
വടക്കാഞ്ചേരി : കാഞ്ഞിരശ്ശേരിയില്‍ റോഡില്‍ മരിച്ചനിലയില്‍ കണ്ട പള്ളത്ത് കോളനിയില്‍ മണികണ്ഠന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് യുവാവ് പിടിയിലായി. പള്ളത്ത് കോളനിയില്‍ രഞ്ജിത്തിനെയാണ് (24) വടക്കാഞ്ചേരി പോലീസ് അറസ്റ്റുചെയ്തത്.
കൊല്ലപ്പെട്ട മണികണ്ഠന് കേസില്‍ അറസ്റ്റിലായ രഞ്ജിത്തിന്റെ അമ്മയുമായി ഉണ്ടായിരുന്ന വഴിവിട്ട ബന്ധമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഇതിന്റെ പേരില്‍ പലപ്പോഴും ഇവര്‍ തമ്മില്‍ വഴക്കുണ്ടാകാറുണ്ടെന്ന് പോലീസ് പറഞ്ഞു.
മൃതദേഹം റോഡില്‍ കണ്ടതിന്റെ തലേന്നും രഞ്ജിത്തും മണികണ്ഠനും ഏറ്റുമുട്ടിയിരുന്നു. മൊബൈല്‍ ടവറിന്റെ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വടക്കാഞ്ചേരി റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുനിന്ന് പ്രതിയെ അറസ്റ്റുചെയ്തത്.
വടക്കാഞ്ചേരി പോലീസ് ഇന്‍സ്‌പെക്ടര്‍ എം.കെ. സുരേഷ്‌കുമാറിന്റെ മേല്‍നോട്ടത്തിലായിരുന്നു അന്വേഷണം. അഡീഷണല്‍ എസ്‌ഐ വി.എസ്.ശിവദാസന്‍, സീനിയര്‍ സി.പി.ഒ.മാരായ കെ.എം. ആനന്ദന്‍, സുധീര്‍, രാജു, രാജേഷ്, പ്രേമന്‍, കണ്ണന്‍കുട്ടി എന്നിവരാണ് കേസന്വേഷണ സംഘത്തിലുണ്ടായിരുന്നത്.