Crime News

ഔഷധിയില്‍ അക്രമം: രണ്ടുപേര്‍ അറസ്റ്റില്‍

Posted on: 03 Mar 2015


കുട്ടനെല്ലൂര്‍: ഹര്‍ത്താല്‍ ദിനത്തില്‍ കുട്ടനെല്ലൂരിലെ ഔഷധി ഫാക്ടറിയില്‍ അക്രമം നടത്തിയ രണ്ടു സി.പി.എം. പ്രവര്‍ത്തകരെ ഒല്ലൂര്‍ പോലീസ് അറസ്റ്റുചെയ്തു. ഇളംതുരുത്തി സ്വദേശികളായ ലിന്‍സന്‍ (32), സജീഷ് (26) എന്നിവരാണ് അറസ്റ്റിലായത്. മുപ്പതോളം പേര്‍ക്കെതിരെ കേസ്സെടുത്തിട്ടുണ്ട്.
ഫാക്ടറിക്ക് മുമ്പില്‍ ഗേറ്റിനടുത്ത് പോലീസ് കാവല്‍ ഉണ്ടായിരുന്നെങ്കിലും രണ്ടുപോലീസുകാരെ തള്ളിമാറ്റിയാണ് ഹര്‍ത്താലനുകൂലികള്‍ അകത്തുകടന്നത്. പഞ്ചിങ് മെഷീന്‍ അടിച്ചുതകര്‍ത്തു. കൂടാതെ നാലഞ്ചു ചെടിച്ചട്ടികളും വലിച്ചെറിഞ്ഞു തകര്‍ത്തു.
കോമ്പൗണ്ടിനുള്ളിലെ വൈദ്യുതിക്കാലുകളും ബള്‍ബുകളും തകര്‍ക്കുകയും ചെയ്തു. ഒല്ലൂര്‍ സിഐ എ. ഉമേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമെത്തിയാണ് പ്രതിഷേധവുമായെത്തിയവരെ പിരിച്ചുവിട്ടത്.
ഇളംതുരുത്തിയില്‍ വാഹനങ്ങള്‍ തടഞ്ഞു
ഹര്‍ത്താലനുകൂലികള്‍ തിങ്കളാഴ്ച രാവിലെ ഇളംതുരുത്തി സെന്ററില്‍ വാഹനങ്ങള്‍ തടഞ്ഞത് പ്രകോപനമുണ്ടാക്കി. പോലീസ്സെത്തി വാഹനങ്ങള്‍ തടയരുതെന്ന് നിര്‍ദ്ദേശിച്ചിട്ടും പ്രതിഷേധക്കാര്‍ കൂട്ടാക്കിയില്ല. സ്വകാര്യവാഹനങ്ങള്‍വരെ ഇവര്‍ തിരിച്ചുവിടുകയായിരുന്നു.

 

 




MathrubhumiMatrimonial