Crime News

ബൈക്കിലെത്തിയ സംഘം വീട്ടമ്മയുടെ അഞ്ചരപ്പവന്റെ മാല കവര്‍ന്നു

Posted on: 03 Mar 2015


എടമുട്ടം: നടന്നുപോയിരുന്ന വീട്ടമ്മയുടെ അഞ്ചരപ്പവന്‍ തൂക്കംവരുന്ന സ്വര്‍ണ്ണമാല ബൈക്കിലെത്തിയ രണ്ടംഗ സംഘം കവര്‍ന്നു. വീട്ടമ്മയെ റോഡില്‍ തള്ളിയിട്ടാണ് മാല കവര്‍ന്നത്.
ചെന്ത്രാപ്പിന്നി 17-ാംകല്ല് പടിഞ്ഞാറ് കാതായ്ക്കല്‍ ഉണ്ണികൃഷ്ണന്റെ ഭാര്യ ചന്ദ്രികയുടെ മാലയാണ് തിങ്കളാഴ്ച രാവിലെ 9.30ഓടെ കവര്‍ന്നത്. പാലപ്പെട്ടി ഭഗവതീക്ഷേത്രത്തിലെ പ്രതിഷ്ഠാദിനച്ചടങ്ങില്‍ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങുന്നതിനിടയിലാണ് 17-ാംകല്ല് പടിഞ്ഞാറു ഭാഗത്തുവെച്ച് ചന്ദ്രികയെ ആക്രമിച്ച് സ്വര്‍ണ്ണം തട്ടിയത്.
റോഡരികില്‍ നിര്‍ത്തിയ ബൈക്കില്‍ ഇരുന്നിരുന്ന രണ്ടു പേര്‍ ഇവിടൈയന്തെങ്കിലും വിശേഷമുണ്ടോയെന്ന് ചന്ദ്രികയോട് ചോദിച്ചു. മറുപടി പറയാതെ ചന്ദ്രിക മുന്നോട്ട് നടന്നപ്പോള്‍ ബൈക്കിന്റെ പിറകിലിരുന്നയാള്‍ പുറകെ വന്ന് ഇവരെ തള്ളിയിട്ട് മാല പൊട്ടിക്കാന്‍ ശ്രമിച്ചു.
ചന്ദ്രിക ബഹളം വച്ചെങ്കിലും മാല പൊട്ടിച്ചെടുത്ത ശേഷം സംഘം ബൈക്കില്‍ രക്ഷപ്പെട്ടു. വിവരമറിയിച്ചതിനെത്തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് പരിസരത്താകെ തിരച്ചില്‍ നടത്തിയെങ്കിലും സംഘത്തെ പിടികൂടാനായില്ല.

 

 




MathrubhumiMatrimonial