Crime News

റോഡരികില്‍ മൂത്രമൊഴിച്ചവര്‍ പിടിയില്‍

Posted on: 03 Mar 2015


മൂന്നാര്‍: പാതയോരത്ത് പരസ്യമായി മൂത്രവിസര്‍ജനം നടത്തിയ മൂന്നുപേരെ പോലീസ് പിടികൂടി.
കെ.ഡി.എച്ച്.പി. കമ്പനി ഗൂഡാര്‍വിള എസ്റ്റേറ്റ് സ്വദേശി ആറുമുഖം (48), മുനീശ്വരന്‍ (32), വിഷ്ണു (46) എന്നിവരെയാണ് മൂന്നാര്‍ എസ്.ഐ. സോണി മത്തായിയുടെ നേതൃത്വത്തില്‍ പിടികൂടിയത്. മൈ മൂന്നാര്‍-ക്ലൂന്‍ മൂന്നാര്‍ പദ്ധതിപ്രകാരം മൂന്നാറിലാകെ ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടെ മൂന്നാര്‍ പോസ്റ്റോഫീസ് പരിസരത്ത് മൂത്രവിസര്‍ജനം നടത്തുന്നതിനിടെയാണ് ഇവര്‍ പിടിയിലായത്. സ്റ്റേഷനിലെത്തിച്ച മൂന്നുപേരെയും ശാസന നല്‍കി വിട്ടയച്ചു.

 

 




MathrubhumiMatrimonial