Crime News

ഹര്‍ത്താല്‍ പൂര്‍ണ്ണം; വാഹനങ്ങള്‍ തടഞ്ഞു ബി.ജെ.പിയുടെ കൊടിയും ബോര്‍ഡും തകര്‍ത്തു

Posted on: 03 Mar 2015


തൃപ്രയാര്‍: എല്‍.ഡി.എഫ്. ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തീരദേശത്ത് പൂര്‍ണ്ണം. കച്ചവട സ്ഥാപനങ്ങളും വിദ്യാലയങ്ങളും ഓഫീസുകളും അടഞ്ഞു കിടന്നു. ബസ്സുകളും ഓട്ടോറിക്ഷകളും ടാക്‌സികളും നിരത്തിലിറങ്ങിയില്ല. വാടാനപ്പള്ളിയിലും തളിക്കുളത്തും തൃപ്രയാറിലും ഹര്‍ത്താല്‍ അനുകൂലികള്‍ സ്വകാര്യ കാറുകള്‍ തടഞ്ഞു. തൃപ്രയാര്‍ പോളിജങ്ഷനിലും എടമുട്ടത്തും ബി.ജെ.പിയുടെ ബോര്‍ഡും കൊടിയും നശിപ്പിച്ചു.
പ്രധാന സ്ഥലങ്ങളിലെല്ലാം ശക്തമായ പോലീസ് സാന്നിദ്ധ്യമുണ്ടായിരുന്നു. ഹര്‍ത്താല്‍ അനുകൂലികള്‍ വിവിധ സ്ഥലങ്ങളില്‍ പ്രകടനം നടത്തി.

 

 




MathrubhumiMatrimonial