പച്ചളിപ്പുറത്ത് വാളുമായി യുവാവ് പിടിയില്‍
Posted on: 03 Mar 2015
പുതുക്കാട്: പൂരത്തെ തുടര്‍ന്ന് അക്രമം നടന്ന പച്ചളിപ്പുറത്ത് മാരകായുധവുമായി യുവാവ് പോലീസിന്റെ പിടിയിലായി. കല്ലൂര്‍ മാവിന്‍ചുവട് ചീനാത്ത് അഭിജിത്ത് (അപ്പു-21) ആണ് അറസ്റ്റിലായത്.
ഞായറാഴ്ച രാത്രി 9.15നായിരുന്നു സംഭവം. ബൈക്കില്‍ എത്തിയ മൂന്നംഗസംഘം പോലീസിനെ കണ്ട് രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു.
അഭിജിത്തിനെ പോലീസ് പിടികൂടിയെങ്കിലും രണ്ടുപേര്‍ ഓടി രക്ഷപ്പെട്ടു. പുതുക്കാട് സിഐ എന്‍. മുരളീധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.
പച്ചളിപ്പുറം പൊന്നാരിമൂലയില്‍ കഴിഞ്ഞ ദിവസം നടന്ന അക്രമത്തില്‍ അഞ്ചുപേര്‍ക്ക് വെട്ടേറ്റിരുന്നു. എന്നാല്‍, അറസ്റ്റിലായ അഭിജിത്തിന് ഈ അക്രമത്തില്‍ പങ്കില്ലെന്ന് പോലീസ് പറഞ്ഞു.
പൊന്നാരിമൂല ആലുവക്കാരന്‍ ശേഖരന്റെ വീടിന് നേരെയായിരുന്നു അക്രമം. ഇതുമായി ബന്ധപ്പെട്ട് എട്ടുപേരെ പോലീസ് അന്വേഷിച്ചുവരുന്നു.
അക്രമിസംഘത്തിന്റെ എതിര്‍സംഘത്തില്‍പ്പെട്ട ആളാണ് അറസ്റ്റിലായ അഭിജിത്ത്. വിവരമറിഞ്ഞ് സുഹൃത്തുക്കളോടൊപ്പം പച്ചളിപ്പുറത്തേക്ക് വരുന്നതിനിടയിലാണ് പോലീസിന്റെ പിടിയിലായത്. അറസ്റ്റിലായ അഭിജിത്തിനെ തിങ്കളാഴ്ച വൈകീട്ട് കോടതിയില്‍ ഹാജരാക്കി.