SCIENCE CONGRESS
ഭക്ഷ്യ,ഊര്‍ജ,ജല സുരക്ഷയ്ക്ക് ഗവേഷണത്തില്‍ പ്രാമുഖ്യം വേണം

ശാസ്ത്രകോണ്‍ഗ്രസ്സിന് സമാപനം തിരുവനന്തപുരം: നൂറ്റാണ്ടിന്റെ വെല്ലുവിളികള്‍ നേരിടുന്നതിനുള്ള ഗവേഷണങ്ങള്‍ക്കും രാജ്യത്തെ അടിസ്ഥാന ശാസ്ത്രവിദ്യാഭ്യാസം നവീകരിക്കുന്നതിനും മുന്‍ഗണന നല്‍കണമെന്ന് ആവശ്യപ്പെട്ട് 97-ാമത് ഇന്ത്യന്‍ ശാസ്ത്രകോണ്‍ഗ്രസ് സമാപിച്ചു. ഭക്ഷ്യ,...കാലാവസ്ഥാ അഭയാര്‍ത്ഥികളായി കേരളീയര്‍ മാറുമെന്ന് മുന്നറിയിപ്പ്‌

തിരുവനന്തപുരം: കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായി തീരദേശത്തു നിന്ന് ഉള്‍നാടുകളിലേക്ക് ചേക്കേറുന്ന അഭയാര്‍ത്ഥികളായി കേരളീയര്‍ മാറുമെന്ന് മുന്നറിയിപ്പ്. ജൈവവൈവിധ്യ സംരക്ഷണം സംബന്ധിച്ച് പ്രശസ്ത കൃഷി ശാസ്ത്രജ്ഞനായ ഡോ.എം.എസ്.സ്വാമിനാഥന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ...ഇന്ത്യന്‍തീരത്ത് കടല്‍നിരപ്പുയരുന്നു

തിരുവനന്തപുരം: ആഗോള താപനത്തിന്റെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയും ഫലങ്ങള്‍ ഇന്ത്യ അനുഭവിച്ചുതുടങ്ങിയതായി കേന്ദ്ര ഭൗമശാസ്ത്രമന്ത്രാലയം സെക്രട്ടറി ഡോ. ശൈലേഷ് നായക്. സര്‍ക്കാര്‍ ശേഖരിച്ച സ്ഥിതിവിവരക്കണക്കുകള്‍ അനുസരിച്ച് ഇന്ത്യന്‍തീരത്ത് സമുദ്രനിരപ്പ് ഉയരുന്നതിന്റെ...പ്രൊഫ. സി.ആര്‍. റാവുവിന് ഇന്ത്യാ സയന്‍സ് അവാര്‍ഡ്‌

തിരുവനന്തപുരം: ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസ് അസ്സോസിയേഷന്‍ ഏര്‍പ്പെടുത്തിയ മികച്ച ശാസ്ത്രജ്ഞനുള്ള ഇന്ത്യാ സയന്‍സ് അവാര്‍ഡ് പ്രശസ്ത സ്റ്റാറ്റിസ്റ്റിഷ്യന്‍ പ്രൊഫ. സി.ആര്‍. റാവുവിന് നല്‍കുമെന്ന് ജനറല്‍ പ്രസിഡന്റ് ഡോ. ജി. മാധവന്‍നായര്‍ ഇന്ത്യന്‍ ശാസ്ത്രകോണ്‍ഗ്രസ്...കാര്‍ട്ടോസാറ്റ്- 2ബി വിക്ഷേപണം മാര്‍ച്ചില്‍ - ഡോ. രാധാകൃഷ്ണന്‍

തിരുവനന്തപുരം: റിമോട്ട് സെന്‍സിങ് ഉപഗ്രഹമായ കാര്‍ട്ടോസാറ്റ്-2 ബി. മാര്‍ച്ചില്‍ വിക്ഷേപിക്കുമെന്ന് ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍ ഡോ.കെ. രാധാകൃഷ്‌നന്‍ അറിയിച്ചു. ചന്ദ്രയാന്‍ ദൗത്യത്തിനുശേഷം ചന്ദ്രയാന്‍-2, ചൊവ്വ പര്യവേക്ഷണം എന്നിവയിലാണ് ഐ.എസ്.ആര്‍.ഒ. ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്....ഇന്റര്‍നെറ്റ് അധികം വേണ്ട, വിഷാദരോഗം വരാം

തിരുവനന്തപുരം: ദിവസവും ആറുമണിക്കൂറിലേറെ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവര്‍ക്ക് വിഷാദരോഗമുള്‍പ്പെടെയുള്ള മാനസിക പ്രശ്‌നങ്ങള്‍ പിടിപെടാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധ പഠനം. കോയമ്പത്തൂര്‍ ഭാരതീയാര്‍ സര്‍വകലാശാലയിലെ മനഃശ്ശാസ്ത്രവിഭാഗം അധ്യാപകന്‍ ജോണ്‍ മൈക്കേല്‍ രാജിന്റെ...പായലും മൊബൈലും ഉയര്‍ത്തുന്ന വെല്ലുവിളികള്‍

തിരുവനന്തപുരം: ദേശീയ സയന്‍സ് കോണ്‍ഗ്രസ്സിന്റെ ഭാഗമായ ചില്‍ഡ്രന്‍സ് കോണ്‍ഗ്രസ്സിന്റെ പ്രദര്‍ശനത്തില്‍ കണ്ടെത്തലുകള്‍ അവതരിപ്പിക്കാന്‍ അവസരം ലഭിച്ച കേരളത്തിന്റെ കുട്ടികള്‍ ശ്രദ്ധേയരാവുന്നു. സീനിയര്‍ വിഭാഗത്തില്‍ തിരുവനന്തപുരം ഹോളി ഏഞ്ചല്‍സ് കോണ്‍വെന്റിലെ സ്‌നേഹ...രോഗിയെ കേന്ദ്രമാക്കുന്ന ഡക്കോട്ട

തിരുവനന്തപുരം: ഒരു നൂറ്റാണ്ടിലധികം പാരമ്പര്യമുള്ള കലാലയമാണ് അമേരിക്കയിലെ നോര്‍ത്ത് ഡക്കോട്ട സര്‍വകലാശാല. കാര്‍ഷിക ഗവേഷണത്തിനായി തുടങ്ങിയ ഈ സ്ഥാപനം വൈദ്യശാസ്ത്ര പഠനത്തില്‍ ധാര്‍മികതയ്ക്കുവേണ്ടി നിലകൊള്ളുന്ന ശ്രേഷ്ഠമായ കലാലയമായി അറിയപ്പെടുന്നതിനുപിന്നില്‍ ധീരമായ...പേടിക്കേണ്ട, അടുത്തൊന്നും ലോകം അവസാനിക്കില്ല

പ്രപഞ്ചം അതിവേഗം വികസിക്കുകയാണ്. 1400 കോടി വര്‍ഷം മുമ്പാണ് അതുണ്ടായത്. എന്നാല്‍ പ്രപഞ്ചം വികസിക്കുന്നതിന്റെ നിരക്ക് ഇതുവരെ കണ്ടെത്തിയിട്ടില്ല. കോബ് പദ്ധതിയുടെ അടുത്ത ലക്ഷ്യം അതാണ് - ജോണ്‍ സി. മാത്തര്‍ തിരുവനന്തപുരം: വമ്പന്‍ സുനാമി ആഞ്ഞടിച്ച് 2012ല്‍ ലോകം അവസാനിക്കുമെന്ന...പോഷകക്കുറവ് നേരിടാന്‍ പുതിയൊരു കറിയുപ്പ്‌

തിരുവനന്തപുരം: അയഡിന്റെയും ഇരുമ്പിന്റെയും അഭാവം കാരണമുള്ള പോഷകക്കുറവ് നേരിടാന്‍ ഡോ. മാളവിക വിനോദ്കുമാറിന്റെ ഉത്തരം താന്‍ തന്നെ പരിഷ്‌കരിച്ചെടുത്ത കറിയുപ്പാണ്. അയഡിനോടൊപ്പം ഇരുമ്പുകൂടി ചേര്‍ത്തു പോഷിപ്പിച്ച കറിയുപ്പ്. മാളവികയുടെ ഈ ഗവേഷണത്തിനാണ് ഡോ. ബി.സി. ഗുഹ അവാര്‍ഡ്...ഗലീലിയോയുടെ കണ്ണുകളോടെ ശാസ്ത്രത്തെ കാണണം

തിരുവനന്തപുരം: ശാസ്ത്രരംഗത്ത് സാങ്കേതികമായ ഉന്നമനം ഉണ്ടാകണമെങ്കില്‍ പുതിയ സമ്പ്രദായത്തിലൂടെ അതിനെ വീക്ഷിക്കാന്‍ കഴിയണമെന്ന് പ്രമുഖ ശാസ്ത്രജ്ഞനും മുന്‍ കേന്ദ്രശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രിയുമായ പ്രൊഫ. എം.ജി.കെ. മേനോന്‍ പറഞ്ഞു. ഗലീലിയോ ശാസ്ത്രത്തെ കണ്ടത് അതുവരെയാരും...കമ്പനിക്കൃഷി ഇന്ത്യയില്‍ വിജയിക്കില്ല - സ്വാമിനാഥന്‍

തിരുവനന്തപുരം: വ്യവസായവത്കരണത്തിന്റെയും കൃഷിയുടെ കമ്പനിവത്കരണത്തിന്റെയും പേരില്‍ കര്‍ഷകന് കൃഷിഭൂമിയില്ലാതാകുന്നത് വിനാശകരമാണെന്ന് പ്രമുഖ കൃഷിശാസ്ത്രജ്ഞന്‍ ഡോ. എം. എസ്. സ്വാമിനാഥന്‍. ശാസ്ത്രകോണ്‍ഗ്രസ്സിനോടനുബന്ധിച്ച് നടന്ന പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു...സെന്‍സര്‍വാഴും സ്മാര്‍ട്ട് ഹോം

തിരുവനന്തപുരം: ഇന്ത്യയൊഴികെ ലോകത്തിന്റെ എല്ലാ ഭാഗത്തുമുള്ള ജനങ്ങളില്‍ പ്രായം ചെന്നവരുടെ എണ്ണം അനുദിനം വര്‍ദ്ധിച്ചു വരികയാണ്. രണ്ടു പതിറ്റാണ്ടുകൂടി കഴിയുമ്പോള്‍ ലോകത്തുള്ള ഓരോ മൂന്നു പേരിലും ഒരാള്‍ 65 വയസ്സിനു മേല്‍ പ്രായമുള്ളയാളായിരിക്കും. മക്കള്‍ക്കു ജോലി ദൂരദേശത്താണെങ്കില്‍...2050ല്‍ മനുഷ്യര്‍ ചൊവ്വയിലും ചന്ദ്രനിലും താമസമാക്കും - കലാം

തിരുവനന്തപുരം: 2050 ആകുമ്പോഴേക്കും മനുഷ്യര്‍ ചൊവ്വയിലും ചന്ദ്രനിലും താമസമുറപ്പിക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് മുന്‍ രാഷ്ട്രപതി ഡോ.എ.പി.ജെ. അബ്ദുള്‍ കലാം പറഞ്ഞു. ഇന്ത്യന്‍ ശാസ്ത്ര കോണ്‍ഗ്രസ്സിനോടനുബന്ധിച്ച് 'നമുക്കത് ചെയ്യാനാവും' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു...ശാസ്ത്രപുരോഗതിക്ക് ചുവപ്പുനാട തടസ്സം-പ്രധാനമന്ത്രി

തിരുവനന്തപുരം: ചുവപ്പു നാടയും രാഷ്ട്രീയ ഇടപെടലും രാജ്യത്തെ ശാസ്ത്രപുരോഗതിയെ പിന്നോട്ടടിച്ചതായി പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് കുറ്റപ്പെടുത്തി. 97-ാമത് ഇന്ത്യന്‍ ശാസ്ത്രകോണ്‍ഗ്രസ് കേരള സര്‍വകലാശാല കാര്യവട്ടം കാമ്പസില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം....മലയാളി ഗ്രാമത്തിലേക്ക് ഒരു ശാസ്ത്രജാലകം

തിരുവനന്തപുരം: മരങ്ങള്‍ തിങ്ങിനിറഞ്ഞ ഉള്‍നാടന്‍ ഗ്രാമം. തെളിഞ്ഞൊഴുകുന്ന അരുവി. ആള്‍താമസമുള്ള ചെറുകുടിലുകള്‍. ഓര്‍മ്മകളിലേക്ക് ഒതുങ്ങിക്കൊണ്ടിരിക്കുന്ന കേരളഗ്രാമം ഇവിടെ പുനഃസൃഷ്ടിക്കപ്പെടുകയാണ്. ശാസ്ത്രകോണ്‍ഗ്രസ്സില്‍ പങ്കെടുക്കാനെത്തിയ പ്രതിനിധികള്‍ക്കു...


( Page 1 of 2 )


MathrubhumiMatrimonial