
പ്രൊഫ. സി.ആര്‍. റാവുവിന് ഇന്ത്യാ സയന്‍സ് അവാര്‍ഡ്
Posted on: 04 Jan 2010
തിരുവനന്തപുരം: ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസ് അസ്സോസിയേഷന്‍ ഏര്‍പ്പെടുത്തിയ മികച്ച ശാസ്ത്രജ്ഞനുള്ള ഇന്ത്യാ സയന്‍സ് അവാര്‍ഡ് പ്രശസ്ത സ്റ്റാറ്റിസ്റ്റിഷ്യന്‍ പ്രൊഫ. സി.ആര്‍. റാവുവിന് നല്‍കുമെന്ന് ജനറല്‍ പ്രസിഡന്റ് ഡോ. ജി. മാധവന്‍നായര്‍ ഇന്ത്യന്‍ ശാസ്ത്രകോണ്‍ഗ്രസ് ഉദ്ഘാടന ചടങ്ങില്‍ പ്രഖ്യാപിച്ചു. 25 ലക്ഷം രൂപയും സ്വര്‍ണമെഡലുമാണ് അവാര്‍ഡ്. ഇപ്പോള്‍ അമേരിക്കയിലാണ് പ്രൊഫ. സി.ആര്‍. റാവു. 13 ശാസ്ത്രജ്ഞന്മാരെ അവാര്‍ഡുകള്‍ നല്‍കി പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ് ആദരിച്ചു. വിക്രംസാരാഭായ് അവാര്‍ഡ് ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍ കെ. രാധാകൃഷ്‌നന്‍ പ്രധാനമന്ത്രിയില്‍ നിന്നേറ്റുവാങ്ങി.
ഇതിനുപുറമെ ഡോ. ജി. മാധവന്‍നായര്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡുകള്‍ നോബല്‍ സമ്മാന ജേതാക്കളായ റോജര്‍ യോന്‍ചിയെന്‍ സിയന്‍, ജോണ്‍ ക്രോംവെല്‍ മാതെര്‍, മുന്‍ ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍ യു.ആര്‍. റാവു, ഐ.എസ്.ആര്‍.ഒ. സാറ്റ്‌ലൈറ്റ് സെന്റര്‍ ഡയറക്ടര്‍ ഡോ. ടി.കെ. അലക്‌സ്, കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എ. ജയകൃഷ്‌നന്‍ എന്നിവര്‍ക്ക് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് നല്‍കി.





