കൊടുങ്ങല്ലൂരില്‍ ഹര്‍ത്താലില്‍ കല്ലേറ്: ഒരാള്‍ അറസ്റ്റില്‍
Posted on: 03 Mar 2015
കൊടുങ്ങല്ലൂര്‍: ഇടതുമുന്നണി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ നഗരത്തിലും സമീപപ്രദേശങ്ങളിലും പൂര്‍ണ്ണം. ഹര്‍ത്താലിനിടയില്‍ വാഹനങ്ങള്‍ക്ക് നേരെ കല്ലേറുണ്ടായി. ഒരു കാറിന്റെ ചില്ലുകള്‍ തകര്‍ന്നു.
കല്ലേറ് നടത്തിയ സംഭവത്തിലുള്‍പ്പെട്ട ഒരാളെ പോലീസ് അറസ്റ്റുചെയ്തു. ചന്തപ്പുര-കോട്ടപ്പുറം ബൈപ്പാസ് റോഡില്‍ ടി.കെ.എസ്. പുരം ക്ഷേത്രത്തിന് സമീപത്തുനിന്നാണ് ബൈക്കിലെത്തിയ മൂന്നംഗ സംഘം കല്ലേറ് നടത്തിയത്. സംഭവത്തില്‍ ആനാപ്പുഴ പാലക്കപ്പറമ്പില്‍ ജിഷ്ണു(18)വിനെ പോലീസ് അറസ്റ്റുചെയ്തു. തൃശ്ശൂര്‍ ഐ.സി.ഐ.സി.ഐ. ബാങ്കിലെ ജീവനക്കാരന്‍ ഇരിങ്ങാലക്കുട പോക്കരുപറമ്പില്‍ പ്രദീപിന്റെ കാറിന്റെ ചില്ലുകളാണ് തകര്‍ന്നത്. മറ്റ് ചില വാഹനങ്ങള്‍ക്കു നേരെയും കല്ലേറുണ്ടായെങ്കിലും വാഹനങ്ങള്‍ നിര്‍ത്താതെ പോകുകയായിരുന്നു.
ഹര്‍ത്താലിനോടനുബന്ധിച്ച് നഗരത്തിലും പരിസരപ്രദേശങ്ങളിലും കടകമ്പോളങ്ങള്‍ പൂര്‍ണ്ണമായും അടഞ്ഞുകിടന്നു. സര്‍ക്കാര്‍ സ്ഥാപനങ്ങളും ബാങ്കുകളും പ്രവര്‍ത്തിച്ചില്ല. ഇരുചക്രവാഹനങ്ങളൊഴികെയുള്ള വാഹനങ്ങള്‍ ഓടിയില്ല. ഹര്‍ത്താലനുകൂലികള്‍ നഗരത്തില്‍ നടത്തിയ പ്രകടനത്തിന് സി.പി.എം. ലോക്കല്‍ സെക്രട്ടറി കെ.ആര്‍. ജൈത്രന്‍, പി.ബി. ഖയിസ്, പി.എച്ച്. അബ്ദുള്‍റഷീദ്, അഡ്വ. അഷറഫ് സാബാന്‍, പരമേശ്വരന്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.