Crime News

കടയുടമയുടെ പണമടങ്ങിയ ബാഗ് ബൈക്കിലെത്തിയ സംഘം കവര്‍ന്നു

Posted on: 03 Mar 2015


കോടാലി: രാത്രി കടയടച്ച് വീട്ടിലേയ്ക്ക് നടന്നുപോകവേ ഉടമയുടെ കയ്യില്‍ നിന്ന് പണമടങ്ങിയ ബാഗ് ബൈക്കിലെത്തിയ സംഘം കവര്‍ന്നു. കോടാലിയില്‍ ഷാരഡീസ് തുണിക്കട ഉടമ നന്ദകുമാറിന്റെ കയ്യില്‍ നിന്നാണ് നാല്പതിനായിരം രൂപയും കടയുടെ താക്കോല്‍ക്കൂട്ടവും അടങ്ങിയ ബാഗ് നഷ്ടപ്പെട്ടത്. ഞായറാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം.
കോടാലി ജങ്ഷനില്‍തന്നെയുള്ള വീട്ടിലേയ്ക്ക് റോഡരികിലൂടെ നടന്നുപോകുകയായിരുന്നു. ബൈക്കിലെത്തിയ രണ്ടുപേര്‍ ബാഗ് തട്ടിപ്പറിച്ച് വെള്ളിക്കുളങ്ങര ഭാഗത്തേയ്ക്ക് രക്ഷപ്പെടുകയായിരുന്നുവെന്ന് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

 

 




MathrubhumiMatrimonial