ഏഴുപവന്റെ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച കേസില്‍ ഹോംനഴ്‌സിനെ അറസ്റ്റ്‌ചെയ്തു
Posted on: 03 Mar 2015
കായംകുളം: പുതിയിടം ആശാ ഹൗസില്‍ ഡോ. ശശികലയുടെ വീട്ടില്‍നിന്ന് ഏഴുപവന്റെ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച കേസില്‍ ഹോംനഴ്‌സിനെ അറസ്റ്റ് ചെയ്തു. മുരുക്കുംമൂട് കൊപ്പാറക്കുറ്റിയില്‍ സുജാദേവി(ശോഭ-45)യെയാണ് കായംകുളം പോലീസ് അറസ്റ്റ് ചെയ്തത്.
ശശികലയുടെ ഭര്‍ത്തൃമാതാവിനെ ശുശ്രൂഷിക്കാനായി നിന്നിരുന്ന ഇവര്‍ ഒരാഴ്ചയായി ജോലിക്കെത്തിയിരുന്നില്ല. ഫോണ്‍ വിളിച്ചിട്ടും എടുക്കാഞ്ഞതിനെത്തുടര്‍ന്ന് സംശയം തോന്നി വീട്ടില്‍ പരിശോധന നടത്തിയപ്പോഴാണ് സ്വര്‍ണാഭരണങ്ങള്‍ മോഷണംപോയ വിവരം അറിഞ്ഞത്. ഇതേത്തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയത്. പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മുരുക്കുംമൂട്ടിലെ ഒരു സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍നിന്ന് രണ്ടുപവന്റെ ആഭരണങ്ങള്‍ പോലീസ് കണ്ടെടുത്തു.