Crime News

തെക്കേമങ്കുഴിയില്‍ വീടിനു നേരെ ഗുണ്ടാആക്രമണം

Posted on: 03 Mar 2015





89

കറ്റാനം:
ബൈക്കിലെത്തിയ പത്തംഗ ഗുണ്ടാസംഘം തെക്കേമങ്കുഴിയില്‍ വീട് അടിച്ചുതകര്‍ത്തു. തെക്കേമങ്കുഴി മഞ്ചുഷാലയം ഗംഗാധരന്റെ വീടാണ് മാരകായുധങ്ങളുമായെത്തിയ സംഘം അടിച്ചുതകര്‍ത്തത്. തിങ്കളാഴ്ച രാത്രി 7 മണിയോടെയാണ് സംഭവം.
വീടിന്റെ കതക് തകര്‍ത്ത് അകത്തുകയറിയ സംഘം ടിവി, ഫര്‍ണീച്ചറുകള്‍ തുടങ്ങിയവ അടിച്ചു തകര്‍ത്തു. ഈ സമയം വീട്ടില്‍ ആളുണ്ടായിരുന്നില്ല. ഗംഗാധരന്റെ മകന്‍ മനോജ് റോഡില്‍ സംസാരിച്ചുകൊണ്ടുനിന്ന കമിതാക്കളെ ചോദ്യം ചെയ്തിരുന്നു. ഇതിന്റെ വൈരമാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. കായംകുളം കേന്ദ്രീകരിച്ചുള്ള ഗുണ്ടാസംഘമാണ് ആക്രമണം നടത്തിയതെന്ന് നാട്ടുകാര്‍ പറഞ്ഞു. വള്ളികുന്നം പോലീസ് കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചു.

 

 




MathrubhumiMatrimonial