|
നിഷാമിനെതിരെ 'കാപ്പ': പോലീസ് റിപ്പോര്‍ട്ട് നല്കി; തുടര്‍നടപടി ഉടന്‍
തൃശ്ശൂര്‍: ചന്ദ്രബോസ് കൊലക്കേസിലെ പ്രതി മുഹമ്മദ് നിഷാമിനെതിരെ കാപ്പ ചുമത്തുന്നതിനുള്ള റിപ്പോര്‍ട്ട് പോലീസ് ജില്ലാ കളക്ടര്‍ക്കു നല്കി. സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍. നിശാന്തിനി കളക്ടര്‍ എം.എസ്. ജയയ്ക്ക് ഓഫീസിലെത്തിയാണ് റിപ്പോര്‍ട്ട് കൈമാറിയത്. മൂന്നുദിവസത്തിനുള്ളില്‍... ![]()
തീവണ്ടിപ്പാളത്തില്‍ കണ്ട പെണ്‍കുട്ടിയുടെ ബന്ധുക്കളെത്തി
പരിയാരം: ഞായറാഴ്ച പുലര്‍ച്ചെ കണ്ണപുരത്ത് തീവണ്ടിയില്‍നിന്ന് വീണുപരിക്കുപറ്റി അബോധാവസ്ഥയിലായ െപണ്‍കുട്ടിയെത്തേടി ബെംഗളൂരുവില്‍നിന്ന് അച്ഛന്റെ സഹോദരങ്ങള്‍ പരിയാരത്തെത്തി.പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രി തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന 13 വയസ്സുകാരിക്ക്... ![]()
വേളാങ്കണ്ണി തീര്‍ഥാടനം കഴിഞ്ഞ് മടങ്ങവേ വാഹനാപകടം: ഒരാള്‍ മരിച്ചു; ആറ് പേര്‍ക്ക് പരിക്ക്
രാജപുരം: വേളാങ്കണ്ണി തീര്‍ഥാടനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ബന്ധുക്കള്‍ സഞ്ചരിച്ച വാന്‍ മരത്തിലിടിച്ച് ഒരാള്‍ മരിച്ചു. ആറുപേര്‍ക്ക് പരിക്കേറ്റു. മാലക്കല്ല് പൂക്കുന്നം മലമ്പുറത്ത് തോമസിന്റെയും ഡോളിയുടെയും മകന്‍ സനീഷ് (29) ആണ് മരിച്ചത്. സനീഷിന്റെ ഭാര്യ ലിബിന (26), മറുതാപ്പറമ്പില്‍... ![]()
ജെയിംസ് മാത്യു എം.എല്‍.എ.യുടെ ജാമ്യാപേക്ഷ മാറ്റിവെച്ചു
കൊച്ചി: അധ്യാപകന്‍ ആത്മഹത്യ ചെയ്ത കേസിലെ രണ്ടാം പ്രതി തളിപ്പറമ്പ് എം.എല്‍.എ. ജെയിംസ് മാത്യുവിന്റെ ജാമ്യ ഹര്‍ജി ഹൈക്കോടതി സര്‍ക്കാറിന്റെ വിശദീകരണത്തിന് മാറ്റി. ജസ്റ്റിസ് ബി. കെമാല്‍ പാഷ ഹര്‍ജി വെള്ളിയാഴ്ച വീണ്ടും പരിഗണനയ്‌ക്കെടുക്കും. ആത്മഹത്യാ പ്രേരണക്കേസിലെ ഒന്നാം... ![]()
കൊക്കെയ്ന്‍ കേസ്: ജാമ്യാപേക്ഷയുമായി ഷൈന്‍ ടോം ചാക്കോ ഹൈക്കോടതിയില്‍
കൊച്ചി: കൊക്കെയ്ന്‍ കേസിലുള്‍പ്പെട്ട ചലച്ചിത്ര നടന്‍ ഷൈന്‍ ടോം ചാക്കോ ജാമ്യം തേടി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. കീഴ്‌ക്കോടതി ജാമ്യം നിഷേധിച്ചതിനെത്തുടര്‍ന്നാണ് ഇത്. ജസ്റ്റിസ് ബി. കെമാല്‍ പാഷ ഹര്‍ജിയില്‍ സര്‍ക്കാറിന്റെ നിലപാട് തേടി. ഇത് വ്യാഴാഴ്ച പരിഗണിക്കാനായി... ![]()
ഇടിച്ചു പരിക്കേല്പിച്ച കേസിലെ പ്രതിയെ പിടികൂടിയില്ല
കോഴിക്കോട്: ബൈക്ക് യാത്രക്കാരനെ തടഞ്ഞുനിര്‍ത്തി കവിളിനും പല്ലിനും ഇടിച്ചു പരിക്കേല്പിച്ച കേസിലെ പ്രതിയെ ഇനിയും പിടികൂടിയില്ലെന്ന് പരാതി. മര്‍ദനമേറ്റ ഐക്കരപ്പടി കുറ്റിത്തൊടി വീട്ടില്‍ ഇസ്മയില്‍ (21) സംസാരിക്കാനോ ഭക്ഷണം കഴിക്കാനോ കഴിയാത്ത സ്ഥിതിയിലാണ്. ഫിബ്രവരി... ![]()
പ്രകൃതിവിരുദ്ധ പീഡനം: അയല്‍വാസിക്കെതിരെ കേസ്
തൊട്ടില്‍പ്പാലം: എട്ടുവയസ്സുകാരനെ പ്രകൃതിവിരുദ്ധ നടപടിക്കുപയോഗിച്ചെന്ന പരാതിയില്‍ അയല്‍വാസിക്കെതിരെ കേസ്. പശുക്കടവിലെ കുഞ്ഞിപ്പറമ്പത്ത് മോഹനനെതിരെയാണ് തൊട്ടില്‍പ്പാലം പോലീസ് കുട്ടിയുടെ രക്ഷിതാവിന്റെ പരാതിയില്‍ കേസെടുത്തത്. ഇയാള്‍ ഒളിവിലാണ്. ![]()
കുലുക്കല്ലൂരിലെ സദാചാരഗുണ്ടാ കൊലപാതകം: രണ്ടുപേര്‍കൂടി അറസ്റ്റില്‍
ചെര്‍പ്പുളശ്ശേരി: കുലുക്കല്ലൂര്‍ എരവത്രയില്‍ 55കാരനെ മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ സദാചാരഗുണ്ടാസംഘത്തിലെ രണ്ടുപേര്‍കൂടി അറസ്റ്റിലായി. ഇതോടെ, സംഭവത്തിലെ 11 പ്രതികളും പിടിയിലായി. കുലുക്കല്ലൂര്‍ മുളയംകാവ് കോഴിക്കോട്ടുതൊടി പത്തായപ്പുര അഭിജിത് (21), കുലുക്കല്ലൂര്‍... ![]()
മണല്‍ക്കൊള്ള: പോലീസ് കടവുകളില്‍ പരിശോധന നടത്തി
കൊടുവള്ളി: തലപ്പെരുമണ്ണ ചെറുപുഴയില്‍ വ്യാപകമായി മണല്‍ക്കൊള്ള നടക്കുന്ന കടവുകളില്‍ കൊടുവള്ളി എസ്.ഐ. ശശിധരനും സംഘവും പരിശോധന നടത്തി. തിങ്കളാഴ്ച രാവിലെയാണ് പോലീസ്സംഘം മുണ്ടുപാലത്തിങ്ങല്‍ കടവ്, മാതോലത്ത് കടവ്, വെളുത്തേടത്ത് കടവ്, ചീരുകണ്ടി കടവ്, മോയോട്ട കടവ്,... ![]()
പ്രേമന്‍ വധക്കേസ്: ആറുപേര്‍ പ്രതിപ്പട്ടികയില്‍
ചിറ്റാരിപ്പറമ്പ്: സി.പി.എം. പ്രവര്‍ത്തകന്‍ ഓണിയന്‍ പ്രേമന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ആറുപേരുടെ പ്രതിപ്പട്ടിക പോലീസ് പുറത്തുവിട്ടു. ദൃക്‌സാക്ഷിയായ സജീവന്റെ മൊഴിപ്രകാരമാണ് ആറ് ബി.ജെ.പി. പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കൊലക്കുറ്റത്തിന് െേകസടുത്തു. കളരിക്കലെ... ![]()
സി.പി.ഐ. പ്രവര്‍ത്തകന് േെവട്ടറ്റ സംഭവം: വടിവാള്‍ കണ്ടെടുത്തു
ചിറ്റാരിപ്പറമ്പ്: സി.പി.ഐ. ചെള്ളത്ത് വയല്‍ ബ്രാഞ്ച് സെക്രട്ടറിയായ വി.െക.വിനോദിനെ ചിറ്റാരിപ്പറമ്പ് ടൗണില്‍വെച്ച് വെട്ടി പരിക്കേല്പിക്കാന്‍ ഉപയോഗിച്ച വടിവാള്‍ പോലീസ് കണ്ടെടുത്തു. സംഭവത്തില്‍ പ്രതിയായ ചെള്ളത്ത് വയലിലെ സി.പി.എം. പ്രവര്‍ത്തകന്‍ സി.എം.സുനേഷിനെ കോടതി... ![]()
ഓപ്പറേഷന്‍ സുരക്ഷ: 10 പിടിക്കിട്ടാപ്പുള്ളികള്‍ അറസ്റ്റില്‍
കാസര്‍കോട്: സംസ്ഥാനവ്യാപകമായി പോലീസ് നടത്തിവന്ന ഓപ്പറേഷന്‍ സുരക്ഷയുടെഭാഗമായി ജില്ലയില്‍ 10 പിടികിട്ടാപ്പുള്ളികളെ അറസ്റ്റുചെയ്തു. എല്ലാവരും വാറന്റ് പ്രതികളാണ്. നടപടിയുടെ ഭാഗമായി മണല്‍ക്കടത്ത്, കോഴികെട്ട്, പൊതുസ്ഥലത്ത് മദ്യപാനം, ചീട്ടുകളി, മഡ്ക തുടങ്ങി 22 കേസുകള്‍... ![]()
ലീഗ് നേതാവിനെ ആക്രമിച്ച സംഭവം: നാലുപേര്‍ക്കെതിരെ കേസെടുത്തു
വെളിയങ്കോട്: മുസ്ലിംലീഗ് ജില്ലാകമ്മിറ്റി അംഗം ആര്‍.വി. സെക്കീറിനെ ആക്രമിച്ചകേസില്‍ നാലുപേര്‍ക്കെതിരെ കേസെടുത്തു. യൂത്ത്‌ലീഗ് വെളിയങ്കോട് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ബാദുഷ ഉള്‍പ്പെടെയുള്ള നാലുപേര്‍ക്കെതിരെയാണ് കേസെടുത്തതെന്ന് പെരുമ്പടപ്പ് എസ്.ഐ മോഹനന്‍ എം.സി... ![]()
അയച്ച സാധനം കൊറിയര്‍ കമ്പനി നഷ്ടപ്പെടുത്തി; 37265 രൂപ പിഴ നല്‍കാന്‍ വിധി
പാലക്കാട്: കൊറിയര്‍വഴി അയച്ച സാധനം നഷ്ടപ്പെടുത്തിയതിന് പരാതിക്കാരന് കമ്പനി 37,265 രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി. പാലക്കാട് സ്വദേശി ഷൈജു ചാക്കോ നല്‍കിയ പരാതിയില്‍ ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറത്തിന്റെതാണ് ഉത്തരവ്. പരാതിക്കാരന്‍, സ്വകാര്യസ്ഥാപനത്തില്‍നിന്ന്... ![]()
അട്ടപ്പാടിയിലേക്ക് കടത്താന്‍ ശ്രമിച്ച 32 ലിറ്റര്‍ വിദേശമദ്യവുമായി ഒരാള്‍ പിടിയില്‍
മണ്ണാര്‍ക്കാട്: വ്യാജനമ്പറിലുള്ള സ്‌കൂട്ടറില്‍ അട്ടപ്പാടിയിലേക്ക് കടത്താന്‍ ശ്രമിച്ച 32 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യവുമായി ഒരാളെ എക്‌സൈസ് സംഘം പിടികൂടി. തെങ്കര വില്ലേജിലെ ചിറപ്പാടം തൊട്ടിക്കുളയന്‍ വീട്ടില്‍ സുനീറലിയെയാണ് (33) തച്ചമ്പാറ മുള്ളത്തുപാറ അങ്കണവാടിക്കുസമീപം... ![]()
കൊടിമരങ്ങളും തോരണങ്ങളും നശിപ്പിച്ച നിലയില്‍
വെള്ളാങ്ങല്ലൂര്‍: വെള്ളാങ്ങല്ലൂര്‍ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ ബി.ജെ.പി., സംഘപരിവാര്‍ സംഘടനകളുടെ കൊടിമരങ്ങളും തോരണങ്ങളും രാത്രിയില്‍ സമൂഹവിരുദ്ധര്‍ നശിപ്പിച്ചതായി പരാതി. പൈങ്ങോട് കെ.സി.മൂല, വെളയനാട് ജങ്ഷന്‍, പള്ളിക്കപ്പാടം, ചെമ്പന്‍െകട്ട് എന്നീ സ്ഥലങ്ങളില്‍... ![]() |





