Crime News

അയച്ച സാധനം കൊറിയര്‍ കമ്പനി നഷ്ടപ്പെടുത്തി; 37265 രൂപ പിഴ നല്‍കാന്‍ വിധി

Posted on: 03 Mar 2015




പാലക്കാട്:
കൊറിയര്‍വഴി അയച്ച സാധനം നഷ്ടപ്പെടുത്തിയതിന് പരാതിക്കാരന് കമ്പനി 37,265 രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി. പാലക്കാട് സ്വദേശി ഷൈജു ചാക്കോ നല്‍കിയ പരാതിയില്‍ ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറത്തിന്റെതാണ് ഉത്തരവ്.
പരാതിക്കാരന്‍, സ്വകാര്യസ്ഥാപനത്തില്‍നിന്ന് വാങ്ങിയ വിലയേറിയ പൂട്ട് പ്രവര്‍ത്തിക്കാതിരുന്നതിനാല്‍ കൊറിയര്‍വഴി പൂട്ട് നിര്‍മിച്ച കമ്പനിക്ക് അയച്ചുകൊടുത്തു. എന്നാല്‍, ഇത് ലക്ഷ്യസ്ഥാനത്തെത്തിക്കാന്‍ കൊറിയര്‍കമ്പനിക്കായില്ല. പൂട്ട് നഷ്ടപ്പെടുത്തിയതിനെപ്പറ്റി വ്യക്തമായ മറുപടിയും കൊറിയര്‍കന്പനി പരാതിക്കാരന് നല്‍കിയില്ല. തുടര്‍ന്നാണ് ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറത്തിനെ സമീപിച്ചത്.
നഷ്ടപ്പെട്ട സാധനത്തിന്റെ വിലയായ 31,265 രൂപയും മാനസികമായി ബുദ്ധിമുട്ടിച്ചതിന് 5,000 രൂപയും കോടതിച്ചെലവിനായി 1,000 രൂപയും കൊറിയര്‍കന്പനി നല്‍കണമെന്നാണ് ഷൈനി പി.ആര്‍., കെ.പി. സുമ എന്നിവരടങ്ങുന്ന ഫോറം വിധിച്ചത്.

 

 




MathrubhumiMatrimonial