Crime News

ഓപ്പറേഷന്‍ സുരക്ഷ: 10 പിടിക്കിട്ടാപ്പുള്ളികള്‍ അറസ്റ്റില്‍

Posted on: 03 Mar 2015


കാസര്‍കോട്: സംസ്ഥാനവ്യാപകമായി പോലീസ് നടത്തിവന്ന ഓപ്പറേഷന്‍ സുരക്ഷയുടെഭാഗമായി ജില്ലയില്‍ 10 പിടികിട്ടാപ്പുള്ളികളെ അറസ്റ്റുചെയ്തു. എല്ലാവരും വാറന്റ് പ്രതികളാണ്. നടപടിയുടെ ഭാഗമായി മണല്‍ക്കടത്ത്, കോഴികെട്ട്, പൊതുസ്ഥലത്ത് മദ്യപാനം, ചീട്ടുകളി, മഡ്ക തുടങ്ങി 22 കേസുകള്‍ പോലീസ് സ്വമേധയാ റജിസ്റ്റര്‍ചെയ്തു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അക്രമങ്ങള്‍ക്കെതിരെ ശക്തമായ നടപടികള്‍ ഉടന്‍ ഉണ്ടാകുമെന്നും ഗുണ്ടകളെ അടിച്ചമര്‍ത്തുമെന്നും ജില്ലാ പോലീസ് മേധാവി ഡോ. ശ്രീനിവാസ് പറഞ്ഞു.

 

 




MathrubhumiMatrimonial