
സി.പി.ഐ. പ്രവര്‍ത്തകന് േെവട്ടറ്റ സംഭവം: വടിവാള്‍ കണ്ടെടുത്തു
Posted on: 03 Mar 2015
ചിറ്റാരിപ്പറമ്പ്: സി.പി.ഐ. ചെള്ളത്ത് വയല്‍ ബ്രാഞ്ച് സെക്രട്ടറിയായ വി.െക.വിനോദിനെ ചിറ്റാരിപ്പറമ്പ് ടൗണില്‍വെച്ച് വെട്ടി പരിക്കേല്പിക്കാന്‍ ഉപയോഗിച്ച വടിവാള്‍ പോലീസ് കണ്ടെടുത്തു. സംഭവത്തില്‍ പ്രതിയായ ചെള്ളത്ത് വയലിലെ സി.പി.എം. പ്രവര്‍ത്തകന്‍ സി.എം.സുനേഷിനെ കോടതി റിമാന്‍ഡ് ചെയ്തിരുന്നു. തെളിവെടുപ്പിനായി പോലീസ് കസ്റ്റഡിയിലുള്ള പ്രതിയെ കൂത്തുപറമ്പ് സി.ഐ. കെ.പ്രേംസദനും സംഘവും തിങ്കളാഴ്ച രാവിലെ ചിറ്റാരിപ്പറമ്പില്‍ എത്തിച്ചാണ് തെളിവെടുത്തത്. തീപ്പെട്ടിക്കമ്പനിക്ക് സമിപമുള്ള തേക്ക് മരത്തിന് അടിയിലുള്ള മണല്‍തിട്ടയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു വടിവാള്‍. ഫിബ്രവരി 17ന് രാത്രി ടൗണിലെ ജുമാമസ്ജിദിന് മുന്നില്‍വെച്ചാണ് സംഭവം. ടെയിലറിങ് കടയില്‍ സംസാരിച്ച് നില്ക്കുകയായിരുന്ന വിനോദിനെ പ്രതി റോഡിലേക്ക് വിളിച്ചുവരുത്തി വെട്ടുകയായിരുന്നു. സംഭവശേഷം ഒളിവില്‍ പോയ പ്രതിയെ പോലീസ് കോഴിക്കോട്ടെ ബന്ധുവീട്ടില്‍ നിന്നാണ് പിടികൂടിയത്.





