Crime News

അട്ടപ്പാടിയിലേക്ക് കടത്താന്‍ ശ്രമിച്ച 32 ലിറ്റര്‍ വിദേശമദ്യവുമായി ഒരാള്‍ പിടിയില്‍

Posted on: 03 Mar 2015


മണ്ണാര്‍ക്കാട്: വ്യാജനമ്പറിലുള്ള സ്‌കൂട്ടറില്‍ അട്ടപ്പാടിയിലേക്ക് കടത്താന്‍ ശ്രമിച്ച 32 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യവുമായി ഒരാളെ എക്‌സൈസ് സംഘം പിടികൂടി. തെങ്കര വില്ലേജിലെ ചിറപ്പാടം തൊട്ടിക്കുളയന്‍ വീട്ടില്‍ സുനീറലിയെയാണ് (33) തച്ചമ്പാറ മുള്ളത്തുപാറ അങ്കണവാടിക്കുസമീപം എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി. ഉമ്മര്‍, പ്രിവന്റീവ് ഇന്‍സ്‌പെക്ടര്‍മാരായ എം. യൂസഫ്, സി. രാജു, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഷാജു, മുഹമ്മദ് ഷെറീഫ് എന്നിവരടങ്ങുന്ന സംഘം പിടികൂടിയത്.
500 മി.ലിറ്ററിന്റെ 64 കുപ്പികളാണ് ഇയാള്‍ കടത്തിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. തച്ചമ്പാറ ബിവറേജസ് കോര്‍പറേഷനില്‍നിന്ന് വാങ്ങിയ മദ്യം അട്ടപ്പാടിയിലെ ചിറ്റൂരിലെത്തിച്ച് മൂന്നിരട്ടിവരെ വിലയ്ക്ക് വില്പന നടത്തുകയാണ് ഇയാളെന്ന് അധികൃതര്‍ പറഞ്ഞു. മൂന്ന് മാസംമുമ്പ് സമാനരീതിയില്‍ അട്ടപ്പാടിയിലേക്ക് മദ്യം കടത്തിയ രണ്ടുപേരെ പിടികൂടിയിരുന്നു.

 

 




MathrubhumiMatrimonial