നിഷാമിനെതിരെ 'കാപ്പ': പോലീസ് റിപ്പോര്‍ട്ട് നല്കി; തുടര്‍നടപടി ഉടന്‍
Posted on: 03 Mar 2015
തൃശ്ശൂര്‍: ചന്ദ്രബോസ് കൊലക്കേസിലെ പ്രതി മുഹമ്മദ് നിഷാമിനെതിരെ കാപ്പ ചുമത്തുന്നതിനുള്ള റിപ്പോര്‍ട്ട് പോലീസ് ജില്ലാ കളക്ടര്‍ക്കു നല്കി. സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍. നിശാന്തിനി കളക്ടര്‍ എം.എസ്. ജയയ്ക്ക് ഓഫീസിലെത്തിയാണ് റിപ്പോര്‍ട്ട് കൈമാറിയത്. മൂന്നുദിവസത്തിനുള്ളില്‍ ഇക്കാര്യത്തില്‍ തുടര്‍നടപടി ഉണ്ടാകുമെന്നാണ് അറിയുന്നത്.
12 കേസുകളാണ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. കളക്ടര്‍ ഇക്കാര്യം അംഗീകരിക്കുന്ന പക്ഷം പോലീസിന് 'കാപ്പ' പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യാം. വിയ്യൂര്‍ ജയിലിലെത്തി നിഷാമിന് അറസ്റ്റുവാറണ്ട് നല്‍കേണ്ടിവരും. ഇങ്ങനെ നടപടിക്കു വിധേയനാകുന്ന ആള്‍ക്ക് മൂന്നുമാസത്തിനുള്ളില്‍ സംസ്ഥാനതല 'കാപ്പ' കമ്മിറ്റിക്ക് അപ്പീല്‍ നല്കുകയും ചെയ്യാം.