ജെയിംസ് മാത്യു എം.എല്‍.എ.യുടെ ജാമ്യാപേക്ഷ മാറ്റിവെച്ചു
Posted on: 03 Mar 2015
കൊച്ചി: അധ്യാപകന്‍ ആത്മഹത്യ ചെയ്ത കേസിലെ രണ്ടാം പ്രതി തളിപ്പറമ്പ് എം.എല്‍.എ. ജെയിംസ് മാത്യുവിന്റെ ജാമ്യ ഹര്‍ജി ഹൈക്കോടതി സര്‍ക്കാറിന്റെ വിശദീകരണത്തിന് മാറ്റി.
ജസ്റ്റിസ് ബി. കെമാല്‍ പാഷ ഹര്‍ജി വെള്ളിയാഴ്ച വീണ്ടും പരിഗണനയ്‌ക്കെടുക്കും. ആത്മഹത്യാ പ്രേരണക്കേസിലെ ഒന്നാം പ്രതിയും അധ്യാപകനുമായ എം.വി. ഷാജിയുടെ ജാമ്യഹര്‍ജിയും ഇതോടൊപ്പമുണ്ട്.
തളിപ്പറമ്പ് ടാഗോര്‍ വിദ്യാനികേതന്‍ സ്‌കൂളിലെ പ്രഥമാധ്യാപകന്‍ ഇ.പി. ശശിധരന്‍ ആത്മഹത്യ ചെയ്ത േകസിലാണിത്. 2014 ഡിസംബര്‍ 15-ന് ശശിധരനെ ബസ് സ്റ്റാന്‍ഡിനടുത്തുള്ള ലോഡ്ജിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. മൃതദേഹത്തില്‍ നിന്ന് കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പില്‍ ജെയിംസ് മാത്യു എം.എല്‍.എ.യുടെ പേരുണ്ടായിരുന്നു. അതിനെ തുടര്‍ന്നാണ് ആത്മഹത്യാ പ്രേരണക്കുറ്റത്തിന് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.