Crime News

വേളാങ്കണ്ണി തീര്‍ഥാടനം കഴിഞ്ഞ് മടങ്ങവേ വാഹനാപകടം: ഒരാള്‍ മരിച്ചു; ആറ് പേര്‍ക്ക് പരിക്ക്

Posted on: 03 Mar 2015


രാജപുരം: വേളാങ്കണ്ണി തീര്‍ഥാടനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ബന്ധുക്കള്‍ സഞ്ചരിച്ച വാന്‍ മരത്തിലിടിച്ച് ഒരാള്‍ മരിച്ചു. ആറുപേര്‍ക്ക് പരിക്കേറ്റു. മാലക്കല്ല് പൂക്കുന്നം മലമ്പുറത്ത് തോമസിന്റെയും ഡോളിയുടെയും മകന്‍ സനീഷ് (29) ആണ് മരിച്ചത്. സനീഷിന്റെ ഭാര്യ ലിബിന (26), മറുതാപ്പറമ്പില്‍ ജെയ്‌സണ്‍ (28), ഭാര്യ ലിമി (23), ആനിമൂട്ടില്‍ ടോജന്‍ (30), ഭാര്യ അനു (26), ഇവരുടെ മകന്‍ ജോസില്‍ (ഒന്നര വയസ്) എന്നിവര്‍ക്കാണ് പരിക്കറ്റത്.

തിങ്കളാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ തഞ്ചാവൂരിനടുത്താണ് സംഭവം. സംഘം സഞ്ചരിച്ച വാന്‍ നിരത്തില്‍നിന്ന് മാറി ഓടി മരത്തിലിടിക്കുകയായിരുന്നു. പരിക്കേറ്റവരെ തഞ്ചാവൂര്‍ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

ബസ് ഡ്രൈവറാണ് മരിച്ച സനീഷ്. സഹോദരങ്ങള്‍: സനോജ് തോമസ്, സജേഷ് തോമസ്. ശവസംസ്‌കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് പൂക്കയം സെന്റ് സ്റ്റീഫന്‍സ് പള്ളി സെമിത്തേരിയില്‍ നടക്കും.

 

 




MathrubhumiMatrimonial