Crime News

ഇടിച്ചു പരിക്കേല്പിച്ച കേസിലെ പ്രതിയെ പിടികൂടിയില്ല

Posted on: 03 Mar 2015


കോഴിക്കോട്: ബൈക്ക് യാത്രക്കാരനെ തടഞ്ഞുനിര്‍ത്തി കവിളിനും പല്ലിനും ഇടിച്ചു പരിക്കേല്പിച്ച കേസിലെ പ്രതിയെ ഇനിയും പിടികൂടിയില്ലെന്ന് പരാതി. മര്‍ദനമേറ്റ ഐക്കരപ്പടി കുറ്റിത്തൊടി വീട്ടില്‍ ഇസ്മയില്‍ (21) സംസാരിക്കാനോ ഭക്ഷണം കഴിക്കാനോ കഴിയാത്ത സ്ഥിതിയിലാണ്.
ഫിബ്രവരി 11-ന് വൈദ്യരങ്ങാടിക്കടുത്തായിരുന്നു സംഭവം. ഇസ്മയിലും സുഹൃത്തും കൂടി ബൈക്കില്‍ പോകുമ്പോള്‍ സൂചന നല്‍കാതെ ഒരു കാര്‍ വെട്ടിച്ചുതിരിച്ചത് ചോദ്യം ചെയ്തതാണ് മര്‍ദനത്തിനിടയാക്കിയത്. താടിയെല്ലിന് സാരമായി പരിക്കേറ്റ ഇസ്മയിലിന്റെ ഒരു പല്ല് നഷ്ടപ്പെടുകയും മറ്റൊരു പല്ല് പൊട്ടാവുന്ന വിധത്തിലാവുകയും ചെയ്തു. കാര്‍നന്പര്‍ സഹിതം ഫറോക്ക് പോലീസില്‍ പരാതി നല്‍കിയെങ്കിലും ഒരു നടപടിയുമുണ്ടായില്ലെന്നാണ് അസി. കമ്മീഷണര്‍ക്കു നല്‍കിയ പരാതിയില്‍ പറയുന്നത്.

 

 




MathrubhumiMatrimonial