
പ്രേമന്‍ വധക്കേസ്: ആറുപേര്‍ പ്രതിപ്പട്ടികയില്‍
Posted on: 03 Mar 2015
ചിറ്റാരിപ്പറമ്പ്: സി.പി.എം. പ്രവര്‍ത്തകന്‍ ഓണിയന്‍ പ്രേമന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ആറുപേരുടെ പ്രതിപ്പട്ടിക പോലീസ് പുറത്തുവിട്ടു. ദൃക്‌സാക്ഷിയായ സജീവന്റെ മൊഴിപ്രകാരമാണ് ആറ് ബി.ജെ.പി. പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കൊലക്കുറ്റത്തിന് െേകസടുത്തു. കളരിക്കലെ രജീഷ്, പൂവത്തിന്‍കീഴിലെ വിനോദ്, ചുണ്ടയിലെ സുധീഷ്, പരശുവിലെ രജീഷ്, വട്ടോളിയിലെ രാജേഷ് എന്നിവരാണ് പ്രതികള്‍. ഡിവൈ.എസ്.പി. വി.എന്‍.വിശ്വനാഥന്റെയും കൂത്തുപറമ്പ് സി.ഐ. കെ.പ്രേംസദന്റെയും കണ്ണവം എസ്.ഐ. പി.കെ.പ്രകാശന്റെയും നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. സംഭവശേഷം ആറുപേരും ഒളിവിലാണ്. രാത്രിയും പകലും പോലീസ് ഇവരുടെ വീടുകളില്‍ തിരച്ചില്‍ നടന്നുന്നുണ്ട്. സംഭവശേഷം ഇവരുടെ ഫോണുകള്‍ സ്വിച്ച് ഓഫിലാണ്.





