കുലുക്കല്ലൂരിലെ സദാചാരഗുണ്ടാ കൊലപാതകം: രണ്ടുപേര്‍കൂടി അറസ്റ്റില്‍
Posted on: 25 Feb 2015

ചെര്‍പ്പുളശ്ശേരി: കുലുക്കല്ലൂര്‍ എരവത്രയില്‍ 55കാരനെ മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ സദാചാരഗുണ്ടാസംഘത്തിലെ രണ്ടുപേര്‍കൂടി അറസ്റ്റിലായി. ഇതോടെ, സംഭവത്തിലെ 11 പ്രതികളും പിടിയിലായി.
കുലുക്കല്ലൂര്‍ മുളയംകാവ് കോഴിക്കോട്ടുതൊടി പത്തായപ്പുര അഭിജിത് (21), കുലുക്കല്ലൂര്‍ മുളയംകാവ് എരവത്രയിലെ എരവത്ര പുത്തന്‍പീടികക്കല്‍ ഇല്യാസ് (22) എന്നിവരെയാണ് പ്രത്യേകാന്വേഷണസംഘം ചൊവ്വാഴ്ച അറസ്റ്റുചെയ്തത്.സംഭവസ്ഥലത്ത് കൊണ്ടുപോയി തെളിവെടുപ്പുനടത്തി. ഇരുവരെയും ഒറ്റപ്പാലം ഒന്നാംക്ലൂസ് മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡുചെയ്തു.കഴിഞ്ഞ 15ന് രാത്രിയാണ് കുലുക്കല്ലൂര്‍ എരവത്രയില്‍ കൂലിപ്പണിക്കാരനായ പ്രഭാകരനെ സംഘം ചേര്‍ന്ന് മര്‍ദിച്ച് കൊലപ്പെടുത്തിയത്.