Crime News

കൊടിമരങ്ങളും തോരണങ്ങളും നശിപ്പിച്ച നിലയില്‍

Posted on: 03 Mar 2015




വെള്ളാങ്ങല്ലൂര്‍:
വെള്ളാങ്ങല്ലൂര്‍ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ ബി.ജെ.പി., സംഘപരിവാര്‍ സംഘടനകളുടെ കൊടിമരങ്ങളും തോരണങ്ങളും രാത്രിയില്‍ സമൂഹവിരുദ്ധര്‍ നശിപ്പിച്ചതായി പരാതി. പൈങ്ങോട് കെ.സി.മൂല, വെളയനാട് ജങ്ഷന്‍, പള്ളിക്കപ്പാടം, ചെമ്പന്‍െകട്ട് എന്നീ സ്ഥലങ്ങളില്‍ സ്ഥാപിച്ചിരുന്ന കൊടിമരങ്ങളും തോരണങ്ങളുമാണ് നശിപ്പിച്ചിരിക്കുന്നത്.
കഞ്ചാവ്, മയക്കുമരുന്ന് മാഫിയാ സംഘങ്ങള്‍ പ്രദേശങ്ങളില്‍ അമിതവേഗത്തില്‍ വാഹനങ്ങളോടിച്ച് രാത്രി ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതും പതിവാണെന്ന് നാട്ടുകാര്‍ പറഞ്ഞു. ഈ പ്രദേശത്ത് രാത്രികാലങ്ങളില്‍ പോലീസ് പട്രോളിങ് നടത്തണമെന്നും ആവശ്യപ്പെട്ടു.

രാമപുരത്തുവാര്യര്‍ ജന്മദിനം

ഇരിങ്ങാലക്കുട:
വാര്യര്‍ സമാജം ജില്ലാക്കമ്മിറ്റി രാമപുരത്തുവാര്യര്‍ ജന്മദിനം ആചരിച്ചു. രക്ഷാധികാരി എസ്. രാമവാര്യര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം. ഉണ്ണിക്കൃഷ്ണവാര്യര്‍ അദ്ധ്യക്ഷനായി. യു.വി. രാമനാഥന്‍, ടി.വി. ബാലചന്ദ്രന്‍, എ.സി. സുരേഷ്, പി.കെ.ആര്‍. വാര്യര്‍, നളിനി, എന്‍.വി. വിജയന്‍, സി.വി. ഗംഗാധരന്‍, ജി. ഗിരിധരന്‍, ശ്രീജിത്ത് വാര്യര്‍ എന്നിവര്‍ സംസാരിച്ചു. ജില്ലയിലെ 10 യൂണിറ്റുകളിലും ദിനാചരണം നടന്നു.

സ്‌കൂള്‍ വാര്‍ഷികം

കല്‍പ്പറമ്പ്:
വടക്കുംകര ഗവ.യു.പി. സ്‌കൂള്‍ വാര്‍ഷികവും അധ്യാപക-രക്ഷകര്‍ത്തൃദിനവും മാതൃസംഗമവും അഡ്വ. തോമസ് ഉണ്ണിയാടന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. പൂമംഗലം പഞ്ചായത്തു പ്രസിഡന്റ് അഡ്വ. ജോസ് മൂഞ്ഞേലി അദ്ധ്യക്ഷനായി. വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആലീസ് തോമസ്, ഹെഡ്മിസ്ട്രസ്സ് പി.കെ. ലീന, ജെസ്സി, കമലമ്മ, ജൂലി ജോയ്, വത്സല ബാബു, കത്രീന ജോര്‍ജ്ജ്, ഷാര്‍ലറ്റ് പിന്‍ഹിറോ, എസ്.എം.സി. പ്രസിഡന്റ് സരിത തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ കലാപരിപാടികള്‍ നടന്നു.

അംഗത്വ കാമ്പെയിന്‍

പായമ്മല്‍:
ബി.ജെ.പി.പൂമംഗലം പഞ്ചായത്ത് അംഗത്വകാമ്പെയിന്റെ രണ്ടാംഘട്ട ഉദ്ഘാടനം നിയോജകമണ്ഡലം പ്രസിഡന്റ് ഇ. മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. കണ്‍വീനര്‍ സിബി കുന്നുമ്മക്കര അദ്ധ്യക്ഷനായി. മണ്ഡലം ജന.സെക്രട്ടറി ഷൈജു കുറ്റിക്കാട് സംസാരിച്ചു.

ഉത്സവാഘോഷം

വെള്ളാങ്ങല്ലൂര്‍:
ആനക്കുഴിപ്പറമ്പില്‍ കുടുംബക്ഷേത്രത്തിലെ ഉത്സവം ആഘോഷിച്ചു. ദേവിക്ക് തോറ്റംപാട്ട്, വിഷ്ണുമായ രൂപക്കളം, പൊങ്കാലസമര്‍പ്പണം, മുത്തപ്പന് കളം, വൈകീട്ട് ദീപാരാധന എന്നിവ നടന്നു.

 

 




MathrubhumiMatrimonial