Home>Diseases>Breast Cancer
FONT SIZE:AA

സ്തനാര്‍ബുദത്തിനെതിരെ

സ്തനാര്‍ബുദബാധയ്‌ക്കെതിരെ ഏറ്റവും ഫലപ്രദമായി പറഞ്ഞുവരുന്നത്, മുന്‍കരുതല്‍ എന്നനിലയില്‍ സ്തനങ്ങള്‍ മാറ്റി പകരം കൃത്രിമസ്തനങ്ങള്‍ വെച്ചുപിടിപ്പിക്കുക എന്നതാ ണ്. ആശ്ചര്യകരമായി തോന്നാമെങ്കിലും, ഈ കരുതല്‍ശസ്ത്രക്രിയവഴി സ്തനാര്‍ബുദത്തിന്റെ തോത് 90 ശതമാനംവരെ കുറച്ചുകൊണ്ടുവരാന്‍ കഴിഞ്ഞിട്ടുണ്ടെന്നതാണ് സത്യം.

ജനിതകമായ സാധ്യതകള്‍ തുറന്നുകാട്ടാനുതകുന്ന രക്തപരിശോധനകളും ഇന്ന് സാധാരണമായിവരുന്നുണ്ട്. സ്തനാര്‍ബുദബാധയ്ക്ക് പശ്ചാത്തല സാഹചര്യമുള്ളവരില്‍ പ്ര ത്യേകിച്ചും. ടമോക്‌സിഫെന്‍ എന്ന നൂതന ഹോര്‍മോണിനെ ചുറ്റിപ്പറ്റിനടന്ന ദീര്‍ഘമായ പഠനങ്ങള്‍, സ്തനാര്‍ബുദത്തിന്റെ കാര്യത്തില്‍ ശുഭസൂചനകള്‍ നല്‍കുന്നുണ്ടെങ്കിലും, ഗര്‍ഭാശയാര്‍ബുദത്തിനുള്ള കൂടിയസാധ്യതയിലേക്കും വിരല്‍ ചൂണ്ടുന്നുണ്ട്. റലോക്‌സിഫെന്‍ എന്ന നൂതനഔഷധത്തിന് ഈ പാര്‍ശ്വഫലം ഇല്ലെന്നാണ് പറയപ്പെടുന്നത്.
Tags- Breast cancer
Loading