സ്ത്രീകളില്‍ ഏറ്റവുമധികം കാണപ്പെടുന്ന അര്‍ബുദാവസ്ഥയാണ് സ്തനാര്‍ബുദം . ആഗോളാടിസ്ഥാനത്തില്‍ തന്നെ, സ്ത്രീമരണങ്ങള്‍ക്ക് നിദാനമായി വര്‍ത്തിക്കുന്ന രോഗങ്ങളില്‍ രണ്ടാംസ്ഥാനമാണിതിന്ന്. അതിസാധാരണവും ഞെട്ടിക്കുന്നതുമായ അര്‍ബുദബാധയാണെന്നതിനാല്‍, ഇതിന്നെതിരെ, വ്യാപകമായ കുരിശുയുദ്ധത്തിനുള്ള ഏകോപനരീതികള്‍ ആവിഷ്‌കരിച്ചുവരികയാണ്. ഒരുസ്ത്രീയെ സംബന്ധിച്ചിടത്തോളം, സ്തനാര്‍ബുദബാധയ്ക്കുള്ള സാധ്യത 12 ശതമാനമാണെന്നതുതന്നെ, പ്രശ്‌നത്തിന്റെ പ്രാമുഖ്യം വെളിവാക്കുന്നു. പ്രായമേറുന്തോറും സ്തനാര്‍ബുദബാധയ്ക്കുള്ള സാധ്യതയും ഏറിവരുന്നു.