Home>Diseases>Breast Cancer
FONT SIZE:AA

വഴികള്‍, സാധ്യതകള്‍

1. ജനിതക സാഹചര്യവും കുടുംബപശ്ചാത്തലവും: സ്തനാ ര്‍ബുദങ്ങളില്‍ ഏറിയപങ്കും കുടുംബപാരമ്പര്യം അവകാശപ്പെടാനില്ലാത്തതാണെങ്കിലും, ഏറ്റവും അടുത്ത ബന്ധുക്കളില്‍ ആര്‍ക്കെങ്കിലും സ്തനാര്‍ബുദം വന്നിട്ടുണ്ടെങ്കില്‍, നിശ്ചയമായും അത്തരക്കാരില്‍ സ്തനാര്‍ബുദത്തിന്റെ തോത് ഗണ്യമായി ഏറിവരുന്നതായാണ് കാണുന്നത്.

2. ആര്‍ത്തവം - തുടക്കവും ഒടുക്കവും: വളരെ നേരത്തേയു ള്ള ആര്‍ത്തവാരംഭവും (12 വയസ്സിനു മുമ്പ്) വൈകിയുള്ള ആര്‍ത്തവവിരാമവും (55 വയസ്സിനു മുകളില്‍) സ്തനാര്‍ബുദത്തിനുള്ള അനുകൂല ഘടകങ്ങളത്രെ. എന്നാല്‍ മുപ്പതു വയസ്സിനു മുമ്പ് ആദ്യപ്രസവം, കൂടിയ ഗര്‍ഭപ്രസവങ്ങള്‍ ഇവ സംരക്ഷിതവലയം ചമയ്ക്കുന്നു.

3. ഭക്ഷണവും ജീവിതക്രമവും: വിവിധ വംശവര്‍ഗങ്ങള്‍ക്കിടയിലെ സ്തനാര്‍ബുദത്തിന്റെ ഏറ്റക്കുറച്ചിലുകള്‍, അവരുടെ ജീവിതരീതിയുമായും ഭക്ഷണക്രമവുമായും സ്തനാര്‍ബുദത്തിനുള്ള പങ്ക് അനാവരണം ചെയ്യുന്നുണ്ട്. കൂടിയ കൊഴുപ്പടങ്ങിയ ഭക്ഷണം, ആല്‍ക്കഹോളിന്റെ അമിതമായ ഉപയോഗം ഇവ, സ്തനാര്‍ ബുദത്തിന് വഴിവെക്കുന്ന രണ്ടുഘടകങ്ങള്‍ ആണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

4. ഹോര്‍മോണുകളുടെ പങ്ക്: ഗര്‍ഭനിരോധന ഗുളികകളിലെ ഹോര്‍മോണ്‍ സങ്കരങ്ങള്‍, സ്തനാര്‍ബുദ സാധ്യത കൂട്ടുന്നതിന് വഴിവെക്കുമോ എന്ന കാര്യത്തില്‍ ഇന്നും തീര്‍പ്പായിട്ടില്ല. ആര്‍ത്തവവിരാമക്കാരില്‍, ഉപയോഗത്തിനു നിര്‍ദേശിക്കപ്പെടുന്ന ഹോര്‍മോണ്‍ പുനരുത്ഥാന ചികിത്സയു ടെ കാര്യവും ഇതുതന്നെ. ഹോര്‍മോണുകളും സ്തനാര്‍ബുദവും തമ്മിലുള്ള കാര്യകാരണങ്ങളെപ്പറ്റി വിലയിരുത്തുമ്പോള്‍, രോഗിയുടെ പ്രത്യേക പശ്ചാത്തലവും മറ്റു സ്ഥിതിവിവരങ്ങളും അനുകൂലമോ പ്രതികൂലമോ ആയ സമ്പര്‍ക്കവും പ്രതികരണങ്ങളും സൃഷ്ടിക്കാന്‍ പോന്നവയാണെന്ന് ഊന്നിപ്പറയേണ്ടിയിരിക്കുന്നു.

Tags- Breast cancer
Loading