3. അലര്‍ജി ടെസ്റ്റിങ്ങും ഇമ്മ്യൂണോ തെറാപ്പിയും: അലര്‍ജനുകളില്‍ ഏതിനോടൊക്കെയാണ് ഒരു വ്യക്തിക്ക് അലര്‍ജി എന്നു കണ്ടുപിടിക്കാന്‍ നടത്തുന്ന പരിശോധനയാണ് അലര്‍ജി ടെസ്റ്റിങ്. അലര്‍ജി ടെസ്റ്റിങ്ങിലൂടെ രോഗത്തിനു കാരണമെന്ന് കണ്ടെത്തിയ അലര്‍ജനുകള്‍ക്കെതിരെയുള്ള ശരീരത്തിന്റെ അമിതപ്രതികരണം ഇല്ലാതാക്കുന്ന ചികിത്സാരീതിയാണ് ഇമ്മ്യൂണോ തെറാപ്പി. അതിനായി മേല്പറഞ്ഞ അലര്‍ജനുകള്‍ വളരെ ചെറിയ അളവില്‍ നിശ്ചിത ഇടവേളയില്‍ ശരീരത്തില്‍ കുത്തിവെക്കുന്നു. അലര്‍ജനുകളുമായുള്ള തുടരെത്തുടരെയുള്ള സമ്പര്‍ക്കംമൂലം ഒടുവില്‍ ശരീരം മേല്പറഞ്ഞ അലര്‍ജനുകളോട് പ്രതികരിക്കാതാവുന്നു.
സബ്ലിംഗ്വല്‍ ഇമ്മ്യൂണോ തൊറാപ്പി എന്ന നൂതന ചികിത്സാരീതിയില്‍ കുത്തിവെക്കുന്നതിനു പകരം മരുന്ന് നാവിനടിയില്വെച്ച് അലിയിക്കുകയാണ് ചെയ്യുന്നത്. അതുമൂലമുള്ള ഗുണങ്ങള്‍ പലതാണ്. വേദനയില്ല. കുത്തിവെപ്പിനായി മറ്റെങ്ങും പോകേണ്ട കാര്യമില്ല. കുത്തിവെപ്പിനുണ്ടാവുന്നതുപോലെ റിയാക്ഷനുമുണ്ടാവില്ല. ഈ ചികിത്സ മുമ്പേതന്നെ, വിദേശങ്ങളില്‍ നിലവിലുണ്ടായിരുന്നെങ്കിലും ഇന്ത്യയില്‍ ഇതു ലഭ്യമായിത്തുടങ്ങിയത് അടുത്തകാലത്താണ്. ഇമ്മ്യൂണോ തെറാപ്പി കൊണ്ട് അലര്‍ജിക് റൈനൈറ്റിസ്, കാലക്രമേണ ആസ്ത്മയായി മാറുന്നത് ഫലപ്രദമായി തടയാന്‍ കഴിയും.
ഡോ. വേണുഗോപാല്‍ പി
അലര്‍ജി സ്പെഷലിസ്റ്റ് ,
ശ്വാസകോശ രോഗവിഭാഗം മേധാവി,
ആലപ്പുഴ മെഡിക്കല്‍ കോളേജ്.