ഈ രോഗത്തിന്റെ ചികിത്സയ്ക്ക് മൂന്നു ഘട്ടങ്ങളുണ്ട്:
1. അലര്‍ജനുകളെ അകറ്റി നിര്‍ത്തുക (non-pharmacological management): ഇതുകൊണ്ട് ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍ കുറയ്ക്കാമെന്നു മാത്രമല്ല, ഭാവിയില്‍ ആസ്ത്മ വരുന്നത് ഒരു പരിധിവരെ തടയുകയുമാവാം.
*കഴിവതും പൊടിനിറഞ്ഞ അന്തരീക്ഷത്തില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കുക. താമസസ്ഥലം, പ്രത്യേകിച്ചും കിടപ്പുമുറി പൊടിവിമുക്തമാക്കി സൂക്ഷിക്കുക.
*പാചകത്തിനു കഴിവതും ഗ്യാസ് സ്റ്റൗ ഉപയോഗിക്കുക.
*സ്വയം പുകവലിക്കരുതെന്നു മാത്രമല്ല, വീട്ടിനുള്ളില്‍ ആരും പുകവലിക്കാതിരിക്കാന്‍ ശ്രദ്ധിക്കുകയും വേണം.
*ചന്ദനത്തിരി, കൊതുകുതിരി, സുഗന്ധദ്രവ്യങ്ങള്‍, പൗഡര്‍, കൊതുകുനിവാരണത്തിനുപയോഗിക്കുന്ന രാസവസ്തുക്കള്‍ (Mosquito repellants), റൂം ഫ്രഷ്നറുകള്‍ മുതലായവയുടെ ഉപയോഗം കുറയ്ക്കുക.
* കഴിവതും മൃഗങ്ങളെയും പക്ഷികളെയും വീട്ടിനുള്ളില്‍ വളര്‍ത്താതിരിക്കുക.
* വീടും പരിസരങ്ങളും വൃത്തിയായി സൂക്ഷിച്ചാല്‍ ഒരു പരിധിവരെ പാറ്റയുടെയും മറ്റു ക്ഷുദ്രജീവികളുടെയും ശല്യം ഒഴിവാക്കാം.