അല്‍ബിനിസം സാധാരണ ആയുര്‍ദൈര്‍ഘ്യത്തെ ബാധിക്കാറില്ല. പക്ഷേ ഹെര്മാന്സ്കി-പുഡ്ലാക് സിന്ഡ്രോമിനോടനുബന്ധിച്ച് ശ്വാസകോശപ്രശ്നങ്ങളും രക്തസ്രാവവുമുണ്ടാകുന്ന കേസുകളില്‍ ആയുര്‍ദൈര്‍ഘ്യത്തില്‍ കുറവ് വരുന്നതായി കാണാറുണ്ട്. സൂര്യപ്രകാശമേല്‍ക്കുന്നത് അസ്വസ്ഥതകള്‍ക്ക് കാരണമാകുന്നത് മൂലം അല്ബിനിസമുള്ള രോഗികള്‍ക്ക് തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ പരിമിതപ്പെടുത്തേണ്ടി വരാറുണ്ട്.