അല്‍ബിനിസം കണ്ടെത്തുന്നതിനുള്ള ഏറ്റവും കൃത്യമായ പരിശോധന ജനിത പരിശോധനയാണ്. കുടുംബത്തില്‍ അല്ബിനിസ പാരമ്പര്യമുണ്ടെങ്കില് ഈ പരിശോധന നടത്തി രോഗമുണ്ടോ ഇല്ലയോ എന്നുറപ്പിക്കാം. രോഗമുണ്ടാകാന്‍ സാധ്യതയുളള വിഭാഗങ്ങളിലും ഈ പരിശോധന നടത്താവുന്നതാണ്. ചര്‍മ്മം, തലമുടി, കണ്ണ് എന്നിയുടെ നിറവും ഡോക്ടര്‍മാര്‍ പരിശോധിക്കാറുണ്ട്. അല്ബിനിസവുമായി ബന്ധപ്പെട്ട കാഴ്ച പ്രശ്നങ്ങള്‍ ഇലക്ട്രോ റെറ്റിനോഗ്രാം പരിശോധനയിലൂടെ കണ്ടെത്താനാവും.