ലക്ഷണങ്ങളില്‍ നിന്ന് രോഗിക്ക് ആശ്വാസം നല്‍കലാണ് ചികില്‍സയിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്. വൈകല്യത്തിന്റെ തീവ്രതയനുസരിച്ചാണ് ചികില്‍സ നിശ്ചയിക്കുന്നത്.സൂര്യപ്രകാശം തട്ടുന്നത് മൂലമുണ്ടാകുന്ന അസ്വസ്ഥതകളില്‍ നിന്ന് കണ്ണിനെയും ചര്‍മ്മത്തെയും രക്ഷിക്കലും ചികില്‍സയുടെ ലക്ഷ്യമാണ്.
· സൂര്യ പ്രകാശത്തില്‍ നിന്ന് പരമാവധി ഒഴിഞ്ഞ് നിന്നോ, സണ്‍സ്ക്രീനുകള്‍ ഉപയോഗിച്ചോ, വസ്ത്രങ്ങള്‍ ഉപയോഗിച്ച് ശരീരം മുഴുവന്‍ മൂടിയോ സൂര്യാഘാതം കുറയ്ക്കുകയാണ് ചെയ്യുന്നത്. ഇതിനായി ഉപയോഗിക്കുന്ന സണ്‍സ്ക്രീനുകള്‍ക്ക് സൂര്യപ്രകാശം പരാമാവധി തടഞ്ഞു നിര്‍ത്താനുള്ള ശേഷി ഉണ്ടായിരിക്കണമെന്നുമാത്രം.
· അള്‍ട്രാ വയലറ്റ് രശ്മികളില്‍ നിന്ന് സംരക്ഷണം നല്കുന്ന സണ്ഗഌസുകള് ഉപയോഗിക്കുന്നതിലൂടെയും പ്രകാശം മൂലമുള്ള അസ്വസ്ഥകള്‍ കുറയ്ക്കാനാവും.