Crime News
നിഷാമിന് ജയിലില്‍ കൂട്ട് ടി.പി. കേസില്‍ ശിക്ഷിക്കപ്പെട്ടവര്‍

മുളങ്കുന്നത്തുകാവ്: ചന്ദ്രബോസ് കൊലപാതകക്കേസിലെ പ്രതി വിവാദ വ്യവസായി മുഹമ്മദ് നിഷാമിന് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കൂട്ട് ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ടവര്‍. ജയിലിനകത്തെ ഡി. ബ്ലോക്കിലാണ് നിസ്സാം കഴിയുന്നത്. ടി.പി. വധക്കേസില്‍ ശിക്ഷയനുഭവിക്കുന്നവരും...



നിഷാമിനെതിരായ കേസിലെ ഒത്തുതീര്‍പ്പ്: പ്രോസിക്യൂഷന് വീഴ്ചയില്ലെന്ന് വിശദീകരണം

കൊച്ചി: വിവാദ വ്യവസായി മുഹമ്മദ് നിഷാമിനെതിരെ നേരത്തേ മൂന്ന് കേസുകള്‍ ഒത്തുതീര്‍പ്പാക്കാന്‍ ഹൈക്കോടതി അനുവദിച്ചതില്‍ പ്രോസിക്യൂഷന് വീഴ്ച പറ്റിയിട്ടില്ലെന്ന് വിശദീകരണം. 2013-ലെ ഹര്‍ജികളെ പ്രോസിക്യൂഷന്‍ എതിര്‍ത്തില്ലെന്ന് ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത തെറ്റിദ്ധാരണാജനകമാണെന്നാണ്...



കൊല്ലത്ത് പിടിയിലായ തീവ്രവാദി കൊടും കുറ്റവാളി

കൊല്ലം: അസം കൂട്ടക്കൊലക്കേസില്‍ കൊല്ലത്ത് പിടിയിലായ ബോഡോലാന്‍ഡ് തീവ്രവാദി റിജിന ബസുമിത്രി കൊടും കുറ്റവാളിയെന്ന് സ്ഥിരീകരിച്ചു. ഇയാളെ സംബന്ധിച്ച വിശദാംശങ്ങള്‍ അസം പോലീസ് കൊല്ലം സിറ്റി പോലീസിന് കൈമാറി. റിജിനയെ തീവ്രവാദി സംഘാംഗങ്ങള്‍ക്കിടയില്‍ അറിയപ്പെടുന്ന...



യുവാവ് ശരീരത്തിലൊളിപ്പിച്ച 87 പവന്‍ സ്വര്‍ണം പിടികൂടി

മംഗളൂരു: ദുബായില്‍നിന്ന് മംഗളൂരു വിമാനത്താവളത്തിലെത്തിയ യുവാവ് മലദ്വാരത്തിനുള്ളിലൊളിപ്പിച്ച 87.5 പവന്‍ സ്വര്‍ണം കസ്റ്റംസ് അധികൃതര്‍ പിടികൂടി. മംഗളൂരു ബന്ദര്‍ കണ്ടത്തുപള്ളി എസ്.എന്‍.ബി. ലൈനിലെ മുഹമ്മദ് ഷാരൂണിനെ(28)യാണ് പിടികൂടിയത്. വ്യാഴാഴ്ച രാവിലെ 8.30-ന് ദുബായില്‍നിന്നെത്തിയ...



പ്രഥമാധ്യാപകന്റെ ആത്മഹത്യ; ജെയിംസ് മാത്യു എം.എല്‍.എ. 24-ന് കീഴടങ്ങും

ശ്രീകണ്ഠപുരം: ടാഗോര്‍ സ്‌കൂള്‍ പ്രഥമാധ്യാപകന്‍ ഇ.പി.ശശിധരന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ശ്രീകണ്ഠപുരം പോലീസ് റജിസ്റ്റര്‍ ചെയ്ത കേസിലെ രണ്ടാംപ്രതി ജെയിംസ് മാത്യു എം.എല്‍.എ. ഫിബ്രവരി 24-ന് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ കീഴടങ്ങുമെന്ന് സൂചന. സി.പി.എം. സംസ്ഥാന സമിതിയംഗം...



തീവണ്ടിയാത്രയ്ക്കിടയില്‍ കവര്‍ച്ച: പ്രതി പിടിയില്‍

തിരൂര്‍: തീവണ്ടിയാത്രയ്ക്കിടയില്‍ യാത്രക്കാരുടെ വിലപിടിപ്പുള്ള മൊബൈല്‍ ഫോണുകളും പണവും മോഷ്ടിക്കുന്ന യുവാവിനെ റെയില്‍വേ സുരക്ഷാസേന പിടികൂടി.കാസര്‍കോട്, കുടുലു സ്വദേശി യെരിയാല്‍വീട്ടില്‍ മുഹമ്മദലി(29)യെയാണ് തിരൂരിനും ഷൊര്‍ണൂരിനുമിടയില്‍ കുര്‍ള എക്‌സ്പ്രസ്സില്‍വെച്ച്...



നിഷാമുമായി ബന്ധം: എം.എല്‍.എ.ക്കും ഡി.സി.സി. പ്രസിഡന്റിനും എതിരെ നടപടി വേണമെന്ന് ഐ ഗ്രൂപ്പ് യോഗം

തൃശ്ശൂര്‍: ചന്ദ്രബോസ് വധക്കേസില്‍ പ്രതിയായ വിവാദ വ്യവസായി മുഹമ്മദ് നിഷാമിനുവേണ്ടി ഇടപെടുകയും ഇയാളെ ജയിലില്‍ സന്ദര്‍ശിക്കുകയും ചെയ്തുവെന്ന ആരോപണം നേരിടുന്ന പി.എ. മാധവന്‍ എം.എല്‍.എ.ക്കും ഡി.സി.സി. പ്രസിഡന്റ് ഒ. അബ്ദുറഹിമാന്‍ കുട്ടിക്കും എതിരെ നടപടിവേണമെന്ന് ഐ. ഗ്രൂപ്പ്...



നിഷാമിനെ ഒറ്റയ്ക്ക് കണ്ടിരുന്നു - ജേക്കബ് ജോബ്‌

പത്തനംതിട്ട: സെക്യൂരിറ്റി ജീവനക്കാരനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ്സില്‍ അറസ്റ്റിലായ വ്യവസായി നിഷാമിനെ ഒറ്റയ്ക്ക് കണ്ടതായി തൃശ്ശൂര്‍ മുന്‍ കമ്മീഷണര്‍ ജേക്കബ് ജോബ്. ഇദ്ദേഹം പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയായി വ്യാഴാഴ്ച ചുമതലയേറ്റു. കമ്മീഷണറെന്ന നിലയില്‍...



നിഷാമിന് ജാമ്യമില്ല

തൃശ്ശൂര്‍: സെക്യൂരിറ്റി ജീവനക്കാരനെ മൃഗീയമായി കൊലചെയ്ത കേസില്‍ വിവാദ വ്യവസായി മുഹമ്മദ് നിഷാമിന് കോടതി ജാമ്യം നിഷേധിച്ചു. ഇയാള്‍ക്കെതിരെയുള്ള പല കേസുകളും ഒത്തുതീര്‍ത്തത് പ്രതിക്ക് സാക്ഷികളെ സ്വാധീനിക്കാന്‍ കഴിയും എന്നതിന്റെ തെളിവാണെന്ന് ചൂണ്ടിക്കാട്ടിയാണ്...



ആസ്പത്രികള്‍ കേന്ദ്രീകരിച്ച് മോഷണം; വയനാട്‌സ്വദേശി പിടിയില്‍

പെരിന്തല്‍മണ്ണ: സംസ്ഥാനത്തെ വിവിധ ആസ്പത്രികള്‍കേന്ദ്രീകരിച്ച് മൊബൈല്‍ഫോണും പണവും മോഷ്ടിക്കുന്ന വയനാട് സ്വദേശി പെരിന്തല്‍മണ്ണയില്‍ പിടിയിലായി. സുല്‍ത്താന്‍ബത്തേരി കുപ്പാടി പഴേരി നായ്ക്കന്മാര്‍കുന്നത്ത് ബഷീര്‍ !(ഐ.സി.യു. ബഷീര്‍-40) ആണ് പിടിയിലായത്. പെരിന്തല്‍മണ്ണയിലെ...



യുവതിയെ കൊന്ന് ഭര്‍ത്താവ് തൂങ്ങിമരിച്ചനിലയില്‍

പഴയങ്ങാടി: പഴയങ്ങാടിക്ക് സമീപം താരാപുരത്ത് യുവതിയെ കൊല്ലപ്പെട്ടനിലയിലും ഭര്‍ത്താവിനെ തൂങ്ങിമരിച്ചനിലയിലും കണ്ടെത്തി. താരാപുരം ദുര്‍ഗാംബിക ക്ഷേത്രത്തിനുസമീപത്തെ പാതിരാപറമ്പില്‍ വിജി (35)യെ വീടുനിര്‍മാണവേളയില്‍ പണിത ഷെഡ്ഡിലെ കട്ടിലില്‍ കൊല്ലപ്പെട്ടനിലയിലും...



വിമാനത്തിലൂടെ സ്വര്‍ണം കടത്ത്: പുതിയ തന്ത്രവുമായി കള്ളക്കടത്തുകാര്‍

കരിപ്പൂര്‍: ഇന്ത്യന്‍ വിമാനത്താവളങ്ങള്‍വഴി സ്വര്‍ണം കടത്താന്‍ കള്ളക്കടത്ത് മാഫിയയുടെ പുതിയ തന്ത്രം. ദുബായിയില്‍നിന്നും ഇന്ത്യയില്‍നിന്നുമുള്ള വിമാനസര്‍വീസുകളെയും രാജ്യത്തിനകത്തെ വിമാനത്താവളങ്ങളെയും ഉള്‍പ്പെടുത്തി കള്ളക്കടത്ത് വിപുലപ്പെടുത്താനായിരുന്നു നീക്കം....



അസം കൂട്ടക്കൊല: ബോഡോ തീവ്രവാദിയടക്കം രണ്ടുപേര്‍ കൊല്ലത്ത് പിടിയില്‍

കൊല്ലം: അസം കൂട്ടക്കൊലക്കേസിലെ പ്രതികളിലൊരാളും നിരോധിത തീവ്രവാദ സംഘടനയിലെ അംഗവുമായ യുവാവിനെ കൊല്ലത്ത് മിലിട്ടറി ഇന്റലിജന്‍സും സിറ്റി പോലീസും ചേര്‍ന്ന് അറസ്റ്റ് ചെയ്തു. ഒപ്പമുണ്ടായിരുന്ന മറ്റൊരു യുവാവും പിടിയിലായി. നാഷണല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാന്‍ഡ്...



നിഷാമിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു

തൃശ്ശൂര്‍: സെക്യൂരിറ്റി ജീവനക്കാരനെ ആഡംബരക്കാറിടിപ്പിച്ച് കൊന്ന കേസിലെ പ്രതി മുഹമ്മദ് നിഷാമിനെതിരെ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്തു. നേരത്തെയെടുത്ത വധശ്രമക്കേസ് (307-ാം വകുപ്പ്) വകുപ്പുമാറ്റിയാണ് കൊലക്കേസാക്കിയത് (302). ഇതു കൂടാതെ അന്യായമായി തടഞ്ഞുവെച്ചതിന്...



റെയില്‍വേസ്റ്റേഷന് സമീപത്തെ കൊലപാതകം: പ്രതി പിടിയില്‍

പാലക്കാട്: ടൗണ്‍ റെയില്‍വേസ്റ്റേഷനുസമീപം യുവാവ് മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍. വേലൂര്‍ തിരുപത്തൂര്‍ കലസപട്ടി സ്വദേശി ശിവയാണ് (പരമശിവം-27) നോര്‍ത്ത് പോലീസിന്റെ പിടിയിലായത്. മദ്യപാനത്തെത്തുടര്‍ന്നുണ്ടായ അടിപിടിയാണ് കൊലപാതകത്തില്‍ കലാശിച്ചത്....



തമിഴ് യുവതിയെ പീഡിപ്പിച്ച കേസ്: പ്രതികള്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍

കളമശ്ശേരി: തമിഴ്‌നാട്ടുകാരിയായ യുവതിയെ പീഡിപ്പിച്ച കേസില്‍ പ്രതികളെക്കുറിച്ച് പോലീസിന് നേരത്തെ തന്നെ സൂചനകള്‍ ലഭിച്ചിരുന്നു. പ്രതികള്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണ്. സ്ത്രീകള്‍ക്കെതിരെ നടന്ന ആക്രമണത്തിന്റെ ഗൗരവം കണക്കിലെടുത്ത് സിറ്റി പോലീസ് കമ്മീഷണര്‍ കെ.ജി....






( Page 92 of 94 )



 

 




MathrubhumiMatrimonial