Crime News

നിഷാമിന് ജയിലില്‍ കൂട്ട് ടി.പി. കേസില്‍ ശിക്ഷിക്കപ്പെട്ടവര്‍

Posted on: 25 Feb 2015


മുളങ്കുന്നത്തുകാവ്: ചന്ദ്രബോസ് കൊലപാതകക്കേസിലെ പ്രതി വിവാദ വ്യവസായി മുഹമ്മദ് നിഷാമിന് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കൂട്ട് ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ടവര്‍. ജയിലിനകത്തെ ഡി. ബ്ലോക്കിലാണ് നിസ്സാം കഴിയുന്നത്. ടി.പി. വധക്കേസില്‍ ശിക്ഷയനുഭവിക്കുന്നവരും ഈ സെല്ലില്‍ നിസ്സാമിനോടൊപ്പമുണ്ട്. നിലവില്‍ ഈ മാസം 25 വരെയാണ് നിസ്സാമിന്റെ റിമാന്‍ഡ് കാലാവധി. ഇതുവരെ പ്രകോപനങ്ങളൊന്നുമുണ്ടാക്കാതെയാണ് നിഷാം ജയിലില്‍ കഴിഞ്ഞത്. ഇയാള്‍ക്ക് സന്ദര്‍ശകരുമില്ല.

 

 




MathrubhumiMatrimonial