Crime News

പ്രഥമാധ്യാപകന്റെ ആത്മഹത്യ; ജെയിംസ് മാത്യു എം.എല്‍.എ. 24-ന് കീഴടങ്ങും

Posted on: 25 Feb 2015


ശ്രീകണ്ഠപുരം: ടാഗോര്‍ സ്‌കൂള്‍ പ്രഥമാധ്യാപകന്‍ ഇ.പി.ശശിധരന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ശ്രീകണ്ഠപുരം പോലീസ് റജിസ്റ്റര്‍ ചെയ്ത കേസിലെ രണ്ടാംപ്രതി ജെയിംസ് മാത്യു എം.എല്‍.എ. ഫിബ്രവരി 24-ന് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ കീഴടങ്ങുമെന്ന് സൂചന. സി.പി.എം. സംസ്ഥാന സമിതിയംഗം കൂടിയായ ജെയിംസ് മാത്യു സമ്മേളനം കഴിയുന്നതോടെ കീഴടങ്ങുമെന്നാണ് സൂചന. കേസിലെ ഒന്നാംപ്രതി ടാഗോര്‍ സ്‌കൂള്‍ അധ്യാപകന്‍ എം.വി.ഷാജി പോലീസിന് കീഴടങ്ങിയശേഷം ഇപ്പോള്‍ റിമാന്‍ഡില്‍ കഴിയുകയാണ്.

ആത്മഹത്യാപ്രേരണകുറ്റമാണ് ഇരുവരുടെയും പേരില്‍ ചുമത്തിയിട്ടുള്ളത്. 306-ാം വകുപ്പുപ്രകാരമാണ് കേസ്. ശശിധരന്റെ ആത്മഹത്യാകുറിപ്പില്‍ എം.എല്‍.എ.യും സഹഅധ്യാപകന്‍ ഷാജിയും മരണത്തിന് ഉത്തരവാദികളെന്ന് എഴുതിയ സ്ഥിതിക്ക് കേസിലെ നിര്‍ണായകതെളിവുകളും ഈ കുറിപ്പുതന്നെയാണ്. ഭീഷണിപ്പെടുത്തിയെന്ന കുറിപ്പിലെ പരാമര്‍ശത്തിന് തെളിവായി ഫോണ്‍വിളി സംബന്ധിച്ച വിശദാംശങ്ങളാണ് പോലീസ് ഹാജരാക്കിയിട്ടുള്ളത്. തലശ്ശേരി ജില്ലാ സെഷന്‍സ് കോടതിയിലും ഹൈക്കോടതിയിലും ഇരുവരുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട് പ്രോസിക്യൂഷന്‍ വാദിച്ചത് ഈ തെളിവുകളുടെ അടിസ്ഥാനത്തിലാണ്. ഇരുകോടതികളും മുന്‍കൂര്‍ ജാമ്യം ഇരുവര്‍ക്കും നിഷേധിച്ചിരുന്നു.

 

 




MathrubhumiMatrimonial