Crime News

റെയില്‍വേസ്റ്റേഷന് സമീപത്തെ കൊലപാതകം: പ്രതി പിടിയില്‍

Posted on: 25 Feb 2015


പാലക്കാട്: ടൗണ്‍ റെയില്‍വേസ്റ്റേഷനുസമീപം യുവാവ് മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍. വേലൂര്‍ തിരുപത്തൂര്‍ കലസപട്ടി സ്വദേശി ശിവയാണ് (പരമശിവം-27) നോര്‍ത്ത് പോലീസിന്റെ പിടിയിലായത്. മദ്യപാനത്തെത്തുടര്‍ന്നുണ്ടായ അടിപിടിയാണ് കൊലപാതകത്തില്‍ കലാശിച്ചത്.

14നാണ് പാലക്കാട് തേങ്കുറുശ്ശി സ്വദേശി തങ്കമണിയുടെ മകന്‍ രാജനെ (30) മരിച്ചനിലയില്‍ കണ്ടെത്തിയത്. കെട്ടിടം പണിക്കാരനായ രാജനും ശിവയും മദ്യപിച്ച് അടിക്കുകയും തെറിവിളിക്കുകയും ചെയ്‌തെന്ന് പോലീസ് പറഞ്ഞു. ശിവ രാജന്റെ കഴുത്തുമുറുക്കി ശ്വാസംമുട്ടിക്കുകയും ഉടുത്ത മുണ്ട് അഴിച്ചെടുത്ത് കഴുത്തുമുറുക്കുകയും വലിച്ചിഴച്ച് അടുത്തുകണ്ട മരത്തില്‍ കെട്ടിയിടുകയുംചെയ്‌തെന്ന് പോലീസന്വേഷണത്തില്‍ തെളിഞ്ഞു.

പ്രതിയെ സംഭവസ്ഥലത്തുകൊണ്ടുപോയി തെളിവെടുത്തു. പാലക്കാട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ചെയ്തു.
പാലക്കാട് ഡിവൈ.എസ്.പി. ശശിയുടെ നിര്‍ദേശാനുസരണം ടൗണ്‍ നോര്‍ത്ത് സി.ഐ. ആര്‍. ഹരിപ്രസാദ്, ടൗണ്‍ സൗത്ത് സി.ഐ. പി. പ്രമോദ് എന്നിവരുടെ നേതൃത്വത്തിലാണ് കേസന്വേഷിച്ചത്.



 

 




MathrubhumiMatrimonial