നിഷാമിനെ ഒറ്റയ്ക്ക് കണ്ടിരുന്നു - ജേക്കബ് ജോബ്
Posted on: 25 Feb 2015
പത്തനംതിട്ട: സെക്യൂരിറ്റി ജീവനക്കാരനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ്സില്‍ അറസ്റ്റിലായ വ്യവസായി നിഷാമിനെ ഒറ്റയ്ക്ക് കണ്ടതായി തൃശ്ശൂര്‍ മുന്‍ കമ്മീഷണര്‍ ജേക്കബ് ജോബ്. ഇദ്ദേഹം പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയായി വ്യാഴാഴ്ച ചുമതലയേറ്റു.
കമ്മീഷണറെന്ന നിലയില്‍ ചോദ്യം ചെയ്യലിന്റെ ഭാഗമായാണ് നിഷാമിനെ കണ്ടതെന്ന് ജേക്കബ് ജോബ് വിശദീകരിച്ചു. അന്വേഷണ ഉദ്യോഗസ്ഥര്‍ നിഷാമിനെ ബാംഗ്ലൂരില്‍ സുഖവാസത്തിന് കൊണ്ടുപോയെന്ന ആരോപണത്തെപ്പറ്റിയാണ് ചോദിച്ചത്. കമ്മീഷണര്‍ ഓഫീസില്‍വച്ച് ആരോപണ വിധേയനായ ഉദ്യോഗസ്ഥനെ മാറ്റിനിര്‍ത്തിയാണ് വിവരങ്ങള്‍ ആരാഞ്ഞത്. ചിലര്‍ കൈക്കൂലി ആവശ്യപ്പെട്ടതായി മനസ്സിലായി.
നിഷാമിന്റെ ഭാഗത്തുനിന്ന് തനിക്കും പ്രലോഭനങ്ങളും ഭീഷണിയും സമ്മര്‍ദ്ദവുമുണ്ടായതായും ജേക്കബ് ജോബ് വെളിപ്പെടുത്തി. ചന്ദ്രബോസിന് ബോധംവരുമ്പോള്‍ മൊഴിയെടുക്കാന്‍ ഗുരുവായൂര്‍ എ.സി.പി.യെയും സി.ഐ.യെയും ചുമതലപ്പെടുത്തിയിരുന്നതായും മുന്‍ കമ്മീഷണര്‍ പറഞ്ഞു.