തീവണ്ടിയാത്രയ്ക്കിടയില്‍ കവര്‍ച്ച: പ്രതി പിടിയില്‍
Posted on: 25 Feb 2015
തിരൂര്‍: തീവണ്ടിയാത്രയ്ക്കിടയില്‍ യാത്രക്കാരുടെ വിലപിടിപ്പുള്ള മൊബൈല്‍ ഫോണുകളും പണവും മോഷ്ടിക്കുന്ന യുവാവിനെ റെയില്‍വേ സുരക്ഷാസേന പിടികൂടി.കാസര്‍കോട്, കുടുലു സ്വദേശി യെരിയാല്‍വീട്ടില്‍ മുഹമ്മദലി(29)യെയാണ് തിരൂരിനും ഷൊര്‍ണൂരിനുമിടയില്‍ കുര്‍ള എക്‌സ്പ്രസ്സില്‍വെച്ച് അറസ്റ്റുചെയ്തത്.
ഇയാളുടെ കൈയില്‍നിന്ന് മൊബൈല്‍ഫോണുകള്‍, എ.ടി.എം കാര്‍ഡ്, 70,000 രൂപ എന്നിവ കണ്ടെടുത്തു. ഈമാസം 17ന് കണ്ണൂര്‍ ധര്‍മടം സ്വദേശിയും ചെന്നൈയില്‍ ബിസിനസുകാരനുമായ ധര്‍മരാജിന്റെ കൈയില്‍നിന്ന് തീവണ്ടിയാത്രയ്ക്കിടയില്‍ ആപ്പിള്‍ ഐഫോണ്‍, 7000 രൂപ, എ.ടി.എം കാര്‍ഡ് , വിലപ്പെട്ട രേഖകള്‍ എന്നിവ കൊള്ളയടിച്ചത് താനാണെന്ന് മുഹമ്മദലി പോലീസിനോട് സമ്മതിച്ചു.
ആര്‍.പി.എഫ് അസി. കമ്മീഷണര്‍ സി. രാമദാസിന്റെ നേതൃത്വത്തിലുള്ള പാലക്കാട് ഡിവിഷന്‍ ക്രൈംസ്‌ക്വാഡ് അംഗങ്ങളായ ഹെഡ് കോണ്‍സ്റ്റബിള്‍ പി.പി. സഹദേവന്‍, കോണ്‍സ്റ്റബിള്‍ എം. പ്രവീണ്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്.