നിഷാമിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു
Posted on: 25 Feb 2015
തൃശ്ശൂര്‍: സെക്യൂരിറ്റി ജീവനക്കാരനെ ആഡംബരക്കാറിടിപ്പിച്ച് കൊന്ന കേസിലെ പ്രതി മുഹമ്മദ് നിഷാമിനെതിരെ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്തു. നേരത്തെയെടുത്ത വധശ്രമക്കേസ് (307-ാം വകുപ്പ്) വകുപ്പുമാറ്റിയാണ് കൊലക്കേസാക്കിയത് (302).
ഇതു കൂടാതെ അന്യായമായി തടഞ്ഞുവെച്ചതിന് 341, ശാരീരിക പീഡനത്തിന് 323, 324, മാരകായുധമുപയോഗിച്ച് പരിക്കേല്പിച്ചതിന് 326, വധഭീഷണിക്ക് 506 (1), അശ്ലൂലഭാഷ ഉപയോഗിച്ചതിന് 294 (ബി) എന്നീ വകുപ്പുകളും ചേര്‍ത്തിട്ടുണ്ട്. പ്രത്യേക സാഹചര്യത്തില്‍ ഈ കേസില്‍ ആഡംബരക്കാര്‍ 'മാരകായുധ'മായി മാറിയിട്ടുണ്ട്. കാറിടിച്ച് ചന്ദ്രബോസിന്റെ ഒമ്പത് വാരിയെല്ലുകള്‍ തകര്‍ന്നിട്ടുണ്ട്.