തമിഴ് യുവതിയെ പീഡിപ്പിച്ച കേസ്: പ്രതികള്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍
Posted on: 25 Feb 2015
കളമശ്ശേരി: തമിഴ്‌നാട്ടുകാരിയായ യുവതിയെ പീഡിപ്പിച്ച കേസില്‍ പ്രതികളെക്കുറിച്ച് പോലീസിന് നേരത്തെ തന്നെ സൂചനകള്‍ ലഭിച്ചിരുന്നു. പ്രതികള്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണ്.
സ്ത്രീകള്‍ക്കെതിരെ നടന്ന ആക്രമണത്തിന്റെ ഗൗരവം കണക്കിലെടുത്ത് സിറ്റി പോലീസ് കമ്മീഷണര്‍ കെ.ജി. െജയിംസിന്റെ നിര്‍ദ്ദേശാനുസരണം തൃക്കാക്കര അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ ബിജോ അലക്‌സാണ്ടര്‍, കളമശ്ശേരി പോലീസ് ഇന്‍സ്‌പെക്ടര്‍ സി.ജെ. മാര്‍ട്ടിന്‍, സബ് ഇന്‍സ്‌പെക്ടര്‍ എസ്. വിജയശങ്കര്‍ എന്നിവരുടെ നേതൃത്വത്തില്‍ മൂന്ന് ഗ്രൂപ്പായാണ് അന്വേഷണം നടത്തിയത്.
പീഡനത്തിന് ഒരാഴ്ച മുമ്പ് ഒന്നാം പ്രതി മനോജിനെതിരെ കളമശ്ശേരി എന്‍എഡി ഭാഗത്ത് െവച്ച് കഞ്ചാവ് വലിച്ചതിന് കളമശ്ശേരി പോലീസ് കേസെടുത്തിരുന്നു. ആ സമയം ഇയാളുടെ കൈവശമുണ്ടായിരുന്ന ബൈക്കിനെക്കുറിച്ച് സംശയം തോന്നിയതിനാല്‍ ആ വാഹനം കളമശ്ശേരി പോലീസ് സ്റ്റേഷനില്‍ സൂക്ഷിക്കുകയായിരുന്നു. ഈ വാഹനം തന്റെ സുഹൃത്തിന്റേതാണെന്നാണ് മനോജ് പറഞ്ഞത്. ഇതേത്തുടര്‍ന്ന് വാഹനത്തിന്റെ ഉടമയെന്നു പറഞ്ഞ് സ്റ്റേഷനിലെത്തിയ അതുലിന്റെ പ്രവൃത്തികളില്‍ പോലീസിന് സംശയം തോന്നി. രക്ഷിതാവ് വന്നാല്‍ മാത്രമേ വാഹനം വിട്ടുകൊടുക്കുകയുള്ളൂവെന്നു പറഞ്ഞ് സ്റ്റേഷനില്‍ നിന്ന് പറഞ്ഞുവിടുകയായിരുന്നു. പീഡനത്തിനിരയായ സ്ത്രീകളുടെ മൊഴിയില്‍ നിന്ന് അതുലിനെക്കുറിച്ച് സംശയം തോന്നിയിരുന്നു. ഇതേത്തുടര്‍ന്ന് പ്രതികള്‍ക്കായി പോലീസ് സൈബര്‍ സെല്ലിന്റെയും മറ്റും സഹായത്തോടെ വ്യാപകമായി അന്വേഷണം നടത്തി.
പീഡനത്തിന് ശേഷം പ്രതികള്‍ മൂവാറ്റുപുഴ, കോലഞ്ചേരി, പട്ടിമറ്റം തുടങ്ങിയ സ്ഥലങ്ങളില്‍ ഓട്ടോറിക്ഷയില്‍ കറങ്ങി നടക്കുകയായിരുന്നു. പ്രതികളെ മഴുവന്നൂരില്‍ ഒളിവില്‍ താമസിച്ചിരുന്ന വീട്ടില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. കവര്‍ച്ച മുതലുകള്‍ പ്രതികളില്‍ നിന്ന് കണ്ടെടുത്തുവെന്ന് പോലീസ് പറഞ്ഞു.
അതുല്‍ കലൂര്‍-കതൃക്കടവ് റോഡിലെ ഒരു സ്ഥാപനത്തില്‍ ഫിസിയോതെറാപ്പിസ്റ്റായി ജോലി നോക്കുകയാണ്. രണ്ടാം പ്രതി നിയാസ് നിരവധി മോഷണക്കേസുകളില്‍ പ്രതിയായി ജയിലില്‍ കിടന്നിട്ടുള്ളയാളാണ്. നാലാം പ്രതി അനീഷിന്റെ പേരിലും നേരത്തെ കേസുകളുണ്ട്.
പ്രതികള്‍ക്ക് ഒളിവില്‍ താമസിക്കാന്‍ സൗകര്യമൊരുക്കുകയും മോഷണ മുതല്‍ വില്പന നടത്താന്‍ സഹായിക്കുകയും ചെയ്ത 5-ാം പ്രതി ബിനീഷ്, പൊന്‍കുന്നത്ത് വൃദ്ധരെ കെട്ടിയിട്ട് കവര്‍ച്ച നടത്തിയ സംഘത്തിലെ അംഗമാണ്. ഫോര്‍ട്ടുകൊച്ചി സ്വദേശിനിയായ ജാസ്മിന്‍ വിവാഹം കഴിക്കാതെ ബിനീഷിനൊപ്പം ഒരുമിച്ചു താമസിക്കുകയാണെന്നും പോലീസ് പറഞ്ഞു.
പീഡനത്തില്‍ പ്രതികളായ നാലുപേരെയും കൊണ്ട് കളമശ്ശേരി പോലീസ് മെഡിക്കല്‍ കോളേജിനടുത്തുള്ള സ്ഥലത്തെത്തി ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30-ഓടെ തെളിവെടുപ്പ് നടത്തി. പ്രതികളെ മജിസ്‌ട്രേട്ടിന് മുമ്പില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങുമെന്ന് കളമശ്ശേരി പോലീസ് പറഞ്ഞു.