നമ്മുടെ നാടന്‍ ആഹാരങ്ങള്‍ തന്നെയാണ് കുട്ടികള്‍ക്കു നല്ലത്. ബിസ്‌കറ്റിന്റെയും മറ്റും സ്വാദ് കൊണ്ട് കൂടുതല്‍ കഴിക്കും. വയര്‍ നിറയും, മറ്റൊന്നും കഴിക്കുകയുമില്ല. വയറ് നിറയുമെങ്കിലും ഇതൊന്നും സമീകൃതാഹാരമല്ല. നമ്മള്‍ കഴിക്കുന്ന ഭക്ഷണം ശീലിപ്പിക്കുക തന്നെ വേണം. വല്ലപ്പോഴും യാത്രയിലോ മറ്റോ ബിസ്‌കറ്റും മറ്റും കൊടുക്കാം. സ്ഥിരം പരിപാടിയാകരുത്.