
തുടക്കത്തില്‍ തന്നെ ചികിത്സിച്ചില്ലെങ്കില്‍ ചുമ മൂന്നുമാസം നീണ്ടുനില്‍ക്കും. അഞ്ചു വയസ്സിനു മുകളിലുള്ള കുട്ടികളിലും കുത്തിവെപ്പ് ലഭിച്ച കുട്ടികളിലും വലിവ് ഉണ്ടായെന്നു വരില്ല. ചുമയുടെ കാഠിന്യം കൊണ്ടും തുടര്‍ച്ചയായ ഛര്‍ദ്ദി കൊണ്ടുമാണ് കുട്ടി ക്ഷീണിക്കുന്നത്. ഒരു ചുമ നിന്നാലുടന്‍ ദ്രവരൂപത്തിലുള്ള ഭക്ഷണം നല്‍കിയാല്‍ ശരീരത്തിനനുഭവപ്പെടുന്ന പോഷകമൂല്യങ്ങളുടെ കുറവ് നികത്താനാവും.
പ്രതിരോധ കുത്തിവെപ്പ് ലഭിക്കാത്ത കുട്ടികളെയാണ് സാധാരണ ഈ രോഗം പിടിപെടുന്നത്. എറിത്രോമൈസിന്‍ ഇനത്തില്‍പ്പെട്ട ആന്‍റിബയോട്ടിക്കുകള്‍ ആരംഭത്തില്‍ തന്നെ കൊടുത്താല്‍ രോഗത്തിന്റെ കാഠിന്യം കുറയ്ക്കാനാകും.