ഇത്ര മണിക്കൂര്‍ ഇടവിട്ട് എന്ന് പറയാന്‍പറ്റില്ല. കുഞ്ഞിന്റെ ആവശ്യത്തിനനുസരിച്ച് കൊടുക്കുക എന്നതാണ് (demand feeding) ഏറ്റവും അനുയോജ്യം. ആരോഗ്യമുള്ള കുഞ്ഞ് ഒരു പ്രാവശ്യം വയറുനിറയെ മുലപ്പാല്‍ കുടിച്ചാല്‍ രണ്ടു മൂന്നു മണിക്കൂര്‍ സുഖമായി ഉറങ്ങും. വീണ്ടും വിശന്നു കരയുമ്പോള്‍ അടുത്ത ഫീഡ് തുടങ്ങാം.എത്രതവണ മുലകൊടുക്കണം?
ആദ്യമൊക്കെ എന്തായാലും (പാലുണ്ടെങ്കിലും ഇല്ലെങ്കിലും) രണ്ടുമണിക്കൂറിലൊരിക്കല്‍ മുലകൊടുക്കണം. പാല് വന്നുതുടങ്ങിയാല്‍ വിശന്നുകരയുമ്പോഴൊക്കെ മുലകൊടുക്കാറുണ്ട്. ഒരിക്കല്‍ മുലയൂട്ടിയാല്‍, മുല ഒഴിഞ്ഞാല്‍, രണ്ടുമണിക്കൂറെങ്കിലും കഴിയും പാല്‍ നിറയാന്‍. മൂന്നുനാലു മണിക്കൂര്‍ ഇടവിട്ട് മുലയൂട്ടിയാല്‍ മതിയാവും. സമയം നോക്കി, ഉറങ്ങുന്ന കുഞ്ഞിനെ ഉണര്‍ത്തി മുലകൊടുക്കേണ്ട കാര്യമൊന്നുമില്ല.












സ്വാഭാവികവും സുന്ദരവുമായ ഈ പ്രക്രിയ ഇന്ന് വളരെ സങ്കീര്‍ണ്ണമായി തീര്‍ന്നിരിക്കുന്നു. മുലപ്പാല്‍ കുറവ്, ..




