Home>Kids Health>Food And Nutrition
FONT SIZE:AA

ബേക്കറി സാധനങ്ങളോ?

ബിസ്‌കറ്റ് പോലെത്തന്നെ അവയെല്ലാം. അവ ഊര്‍ജം നല്‍കും. കുട്ടിക്ക് തടിയും വണ്ണവുമൊക്കെ കാണും. പക്ഷേ, ഇവ സമീകൃതമല്ലാത്തതിനാല്‍ ആരോഗ്യം കുറയും. ഇവ കഴിപ്പിച്ചു ശീലിച്ചാല്‍ അതുതന്നെ വേണ്ടിവരും. തടിയും തൂക്കവുമുണ്ടെങ്കിലും പല അവശ്യപോഷകങ്ങളും കുറവായിരിക്കും, ബേക്കറി വസ്തുക്കള്‍ തിന്നുന്ന കുട്ടികള്‍ക്ക്. വിറ്റാമിന്‍ കുറവ് മൂലം മുഖത്ത് പാടുകളും വിളര്‍ച്ചയുമൊക്കെ കാണും - തിന്നാനുണ്ടായിട്ടും പോഷകാഹാരമില്ലാത്ത 'അഫ്ലുവന്‍റ് മാല്‍ ന്യൂട്രീഷ്യന്‍'.

ബേക്കറി സാധനങ്ങളിലും മറ്റും ചേര്‍ക്കു ന്ന കൃത്രിമ നിറങ്ങളും കേടാകാതിരിക്കാന്‍ ചേര്‍ക്കുന്ന പ്രിസര്‍വേറ്റീവുകളും വേറെയും കുഴപ്പങ്ങളുണ്ടാക്കാം. സോഡിയം മെറ്റാബൈ സള്‍ഫേറ്റ് പോലുള്ള പ്രിസര്‍വേറ്റീവുകള്‍ ആ സ്ത്മ, കരപ്പന്‍, ചുമ, ചുവന്ന പാടുകള്‍ തുടങ്ങിയ പാര്‍ശ്വഫലങ്ങളുണ്ടാക്കാറുണ്ട്. വല്ലപ്പോ ഴും ഒരു രസത്തിന് കഴിക്കാമെന്നല്ലാതെ ബേ ക്കറി സാധനങ്ങള്‍ കുട്ടികള്‍ക്ക് (മുതിര്‍ന്നവ ര്‍ക്കും!) സ്ഥിരമായി കൊടുക്കുകയേ അരുത്.

Tags- Bakery foods
Loading