സ്‌കൂളിലേക്ക് വീട്ടുഭക്ഷണം തന്നെ കൊ ടുത്തുവിടണം. സ്‌കൂള്‍ വിട്ട് വിശന്നുവരുമ്പോള്‍ ബേക്കറി പലഹാരങ്ങള്‍ കൊടുക്കുന്നത് നന്നല്ല. നല്ല വിശപ്പുണ്ടെങ്കില്‍ വീട്ടില്‍ തന്നെയുണ്ടാക്കുന്ന എന്തെങ്കിലും കഴിച്ചോട്ടെ. ഉച്ചയ്ക്ക് സ്‌കൂളില്‍നിന്നും ചോറുണ്ണാത്ത കുട്ടികളാണെങ്കില്‍ വൈകുന്നേരം വീട്ടിലെത്തി ചോറു കഴിക്കുന്നതില്‍ കുഴപ്പമില്ല. ഇടനേരത്ത് കഴിക്കാന്‍ പഴങ്ങള്‍ കൊടുത്തുവിടാം. ന്യൂഡില്‍സ്, പഫ്‌സ് തുടങ്ങിയവ സ്‌കൂളിലേക്ക് കൊടുത്തയയ്ക്കുന്ന പതിവ് ശരിയല്ല.