കൗമാരപ്രായത്തില്‍ കൂട്ടുകാരോടൊത്ത് പലതും കഴിക്കും. കുറേയൊക്കെ ആവാം. നമ്മുടെ നാടന്‍ഭക്ഷണങ്ങള്‍ വിട്ടുള്ള 'പരിഷ്‌കൃ ത' ഭക്ഷണശീലം അരുത്. പെണ്‍ കുട്ടികളാണ് ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടത്. ആര്‍ത്തവം തുടങ്ങുന്ന, തുടരുന്ന കാലത്ത് ഇരുമ്പുസത്തുള്ള ഭക്ഷണം നന്നായി കഴിക്കണം. ഈപ്രായത്തില്‍ വിളര്‍ച്ച ബാധിക്കാന്‍ സാധ്യത ഏറെയാണ്. ഇലക്കറികള്‍, പ്രത്യേകിച്ച് ചീര നിര്‍ബന്ധമായും ധാരാളം കഴിക്കാന്‍ ശ്രദ്ധിക്കണം.